ഓസ്കർ റെഡ് കാർപെറ്റ് വേദിയിൽ നിറവയറിൽ എത്തി ഗായിക റിയാന. കറുത്ത നിറത്തിലുള്ള ലോങ് സ്സീവ് വസ്ത്രമണിഞ്ഞാണ് റിയാന റെഡ് കാർപെറ്റിൽ തിളങ്ങിയത്. ലെതർ ഔട്ട്ഫിറ്റിലാണ് റിയാന മനോഹരിയായത്.

ബ്ലാക്ക് കളറിലുള്ള ടോപ്പും നീണ്ടു കിടക്കുന്ന പാവാടയും റിയാനയെ കൂടുതൽ സുന്ദരിയാക്കി. സിമ്പിൾ വേഷത്തിലെത്തിലാണ് റിയാന ഓസ്കർ വേദിയിലെത്തിയത്. ചുണ്ടിന് ഹൈലൈറ്റ് നൽകിയാണ് മേക്കപ്പ്.

ചുവപ്പു നിറത്തിലുള്ള ലിപസ്റ്റിക് റിയാനയെ കൂടുതൽ മനോഹരിയാക്കി. കറുത്ത നിറത്തിലുള്ള സ്വീക്വൻസുകളുള്ള വസ്ത്രമാണ് ഓസ്കർ വേദിയിൽ തന്റെ പെർഫോമൻസിന് റിയാന തെരഞ്ഞെടുത്തത്.
Content Summary: Pregnant Rihanna's dazzling red carpet look