ലഹങ്കയില്‍ കൂൾ ലുക്കിൽ അനന്യ പാണ്ഡെ

ananya-panday-stunning-look-in-lehenga
Image Credits: Instagram/tanghavri
SHARE

കസിന്റെ വിവാഹചടങ്ങുകളിലെ അനന്യയുടെ പുത്തൻ ലുക്കാണിപ്പോൾ സോഷ്യൽ മീഡിയയില്‍ തരംഗമാവുന്നത്. ലഹങ്കയിലുള്ള അനന്യയുടെ സ്റ്റൈൽ അമ്പരപ്പിക്കുന്നതാണ്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ അതി മനോഹരമാണ്.

ananya-panday-stunning-look-in-lehenga1
Image Credits: Instagram/tanghavri

പിങ്ക് നിറത്തിലുള്ള ലഹങ്കയാണ് മെഹന്തി ദിനത്തിൽ അനന്യ ധരിച്ചത്. പ്ലൈയിൻ സ്കേർട്ടിനൊപ്പം നിറയെ ഡിസൈനുകളുള്ള ബ്ലൗസാണ് മാച്ച് ചെയ്തത്. കമ്മൽ മാത്രമാണ് ആക്സസറൈസ് ചെയ്തത്. 

ananya-panday-stunning-look-in-lehenga2
Image Credits: Instagram/tanghavri

കസിൻ അലൻ പാണ്ഡെയുടെ സംഗീത് ചടങ്ങുകൾക്കും ലഹങ്ക തന്നെയാണ് അനന്യ തിരഞ്ഞെടുത്തത്. നിറയെ ഡിസൈനുകളുള്ള പാവാടയും അതിന് മാച്ച് ചെയ്യുന്ന ബ്ലൗസും ഡിസൈനോടു കൂടിയ ദുപ്പട്ടയും അനന്യയെ മനോഹരിയാക്കി. പിൻവശത്ത് പിടിപ്പിച്ച മുത്തുകളാണ് ബ്ലൗസിന്റെ ഹൈലൈറ്റ്.

സിമ്പിൾ ഡിസൈനുകളിൽ ഹെവി ആക്സസറീസില്ലാതെയുള്ള അനനന്യയുടെ സ്റ്റൈലിനെ പ്രശംസിക്കുകയാണ് സോഷ്യൽ മീഡിയ. വേനൽകാലത്തെ മികച്ച ഫാഷൻ സെൻസ് എന്നാണ് ആരാധകർ പറയുന്നത്. 

Content Summary: Ananya Panday stunning look in lehenga

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS