തെന്നിന്ത്യയിലെ സൂപ്പർ നായിക കീർത്തി സുരേഷിന്റെ പുത്തൻ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഓഫ് വെറ്റ് സാരിയിൽ അതി മനോഹരിയാണ് കീർത്തി.

നിറയെ വെള്ള കല്ലുകളും സ്വീക്വൻസുകളും പിടിപ്പിച്ച സാരിയാണ് കീർത്തി ധരിച്ചത്. സിമ്പിൾ ഡിസൈനോടുകൂടിയ സാരിക്ക് സ്ലീവ് ലെസ് ബ്ലൗസാണ് മാച്ച് ചെയ്തത്. സാരിയുടെ മാച്ചിങ് സ്വീക്വൻസുകളാണ് ബ്ലൗസിനും നൽകിയത്.
കമ്മൽ മാത്രമാണ് ആക്സസറൈസ് ചെയ്തത്. ഡീപ്പ് നെക്ക് ബ്ലൗസിനൊപ്പം നീളത്തിലുള്ള കമ്മലുകൾ ധരിച്ചത് ലുക്കിന് പൂർണത നൽകി. വെള്ള നിറത്തിലുള്ള പൂക്കളും സിമ്പിൾ മേക്കപ്പും കീർത്തിയെ അതി സുന്ദരിയാക്കി.

Content Summary: Keerthy Suresh stunning look in Saree