കറുപ്പിൽ 'മാച്ചിങ്ങായി' ക്യൂട്ട് കപ്പിൾ, ഉദ്ഘാടന വേദിയിൽ താരങ്ങളായി അനന്ത് അംബാനിയും രാധികയും
Mail This Article
കഴിഞ്ഞ ദിവസമാണ് നിത മുകേഷ് അംബാനിയുടെ കൾച്ചറൽ സെന്ററിന്റെ ഉദ്ഘാടനം മുംബൈയിൽ വെച്ച് നടന്നത്. പരിപാടിയിൽ പങ്കെടുക്കാനായി നിരവധി പ്രമുഖരാണ് എത്തിയത്. എന്നാൽ ഉദ്ഘാടന ദിവസത്തിലെ അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.
കറുപ്പ് നിറത്തിൽ മാച്ചിങ് വസ്ത്രങ്ങളണിഞ്ഞാണ് ഇരുവരും പരിപാടിക്കെത്തിയത്. ബോർഡറുകളിൽ സിൽവർ ഡിസൈനുള്ള കറുത്ത സാരിയാണ് രാധിക ധരിച്ചത്. പ്ലെയിൻ സാരിയുടെ ബോർഡറിലുള്ള ഡിസൈനുകളാണ് സാരിയുടെ ഹൈലൈറ്റ്. ബ്ലൗസിന്റെ സ്ലീവിനും മാച്ചിങ് ഡിസൈനാണ് നൽകിയത്.
രാധികയുടെ സാരിക്ക് അനുയോജ്യമായ വസ്ത്രമാണ് അനന്തും തിരഞ്ഞെടുത്തത്. കറുത്ത നിറത്തിലുള്ള ഷെർവാണിയാണ് അനന്തിന്റെ വേഷം. സിൽവർ നിറത്തിലുള്ള ബട്ടനുകൾ വസ്ത്രത്തിന് കൂടുതൽ ഭംഗി നൽകി.
ജനുവരിയിലാണ് അനന്തും രാധികയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. മുംബൈയിലെ വസതിയിൽ പാരമ്പരാഗത രീതിയിലായിരുന്നു ചടങ്ങ്.
Content Summary: Anant Ambani,Radhika Merchant Twin In Black