മെറ്റൽ സാരിയുമായി ഭൂമി പട്നേക്കർ; വീണ്ടും ഉരുക്കാം, ഉപയോഗിക്കാം!

HIGHLIGHTS
  • സുസ്ഥിര ഫാഷൻ എന്ന ആശയം ഉൾകൊണ്ടാണ് ഡിസൈനർ അക്ഷത് ബൻസാൽ സാരി നിർമിച്ചത്
  • സുസ്ഥിര ഫാഷൻ കാലം ആവശ്യപ്പെടുന്നുണ്ടെന്നും അതിനു പ്രാമുഖ്യം നൽകണമെന്നും ചിത്രങ്ങൾ പങ്കുവച്ച് ഭൂമി കുറിച്ചു
bhumi-pednekar-saree-made-with-recycled-metal
Image Credits: Instagram/bhumipednekar
SHARE

ഗ്ലാമർ ലുക്കുകളുമായി ആരാധകരെ അദ്ഭുതപ്പെടുത്തുകയാണ് ബോളിവുഡ് താരം ഭൂമി പ്ടനേക്കർ. പുതിയ പരീക്ഷണങ്ങളും കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങളും തന്റെ വസ്ത്രധാരണത്തിൽ വരുത്താൻ ഭൂമി മടിക്കാറില്ല. അത്തരമൊരു പരീക്ഷണം ഫാഷൻ ലോകത്ത് ചർച്ചയായിരിക്കുകയാണ്. ഏപ്രിൽ 27ന് മുംബൈയിൽ നടന്ന പരിപാടിയിൽ സിൽവർ സാരി ധരിച്ചാണ് താരം എത്തിയത്. ഈ സാരിക്ക് ചില പ്രത്യേകതകളുണ്ട്. 

റീസൈക്കിൾ ചെയ്ത മെറ്റലാണ് ഈ സാരി നിർമിക്കാൻ ഉപയോഗിച്ചത്.  ഇതു വേണമെങ്കിൽ ഇനിയും ഉരുക്കാനും ഉപയോഗിക്കാനും സാധിക്കും. സുസ്ഥിര ഫാഷൻ എന്ന ആശയം ഉൾകൊണ്ടാണ് ഡിസൈനർ അക്ഷത് ബൻസാൽ സാരി നിർമിച്ചത്.

സ്ലീക് കട്ടൗട്ട് ബ്ലൗസാണ് പെയർ ചെയ്തത്. ടർട്ടിൽ നെക് ഡീറ്റൈൽസും ഫുൾ സ്ലീവുമായിരുന്നു ബ്ലൗസിന്. ബ്രാലെറ്റിന്റെ റിഫ്ലക്ടീവ് സ്ട്രാപ്പുകളും ശ്രദ്ധ നേടി. വാലിട്ടെഴുതിയ കണ്ണുകൾ, ന്യൂഡ് ലിപ്സ്റ്റിക്, സ്ലീക് ബൺ ഹെയർ സ്റ്റൈൽ എന്നിവ ലുക്കിന് ഡ്രമാറ്റിക് ഫീൽ നൽകി. 

സുസ്ഥിര ഫാഷൻ കാലം ആവശ്യപ്പെടുന്നുണ്ടെന്നും അതിനു പ്രാമുഖ്യം നൽകണമെന്നും ചിത്രങ്ങൾ പങ്കുവച്ച് ഭൂമി കുറിച്ചു. സഹപ്രവർത്തകരുൾപ്പെടെ നിരവധിപ്പേർ ഭൂമിയുടെ മെറ്റാലിക് ലുക്കിന് അഭിനന്ദനങ്ങളുമായി എത്തി. 

Content Summary: Bhumi Padnekar Sustainable Fashionable Saree made with Metal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS