അൾട്രാ ഹോട്ട്; ചൂടുപിടിപ്പിച്ച് ജാൻവി കപൂർ: ചിത്രങ്ങൾ

HIGHLIGHTS
  • വ്യത്യസ്തമായി ഡിസൈൻ ചെയ്ത പച്ച ഗൗണിലെത്തിയാണ് ജാൻവി വേദിയിൽ കയ്യടി നേടിയത്.
  • ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾക്ക് 10 ലക്ഷത്തിലേറെ ലൈക്ക് ലഭിച്ചു
janhvi-kapoor-looks-ultra-hot-in-green-gown
Image Credits: Instagram/janhvikapoor
SHARE

മുംബൈയിൽ നടന്ന ഫാഷൻ ഗ്ലോസി ഇവന്റിൽ അൾട്രാ ഹോട്ട് ലുക്കിൽ തിളങ്ങി താരസുന്ദരി ജാൻവി കപൂർ. വ്യത്യസ്തമായി ഡിസൈൻ ചെയ്ത പച്ച ഗൗണിലെത്തിയാണ് ജാൻവി വേദിയിൽ കയ്യടി നേടിയത്. 

janhvi-kapoor-looks-hot-in-green-gown
Image Credits: Instagram/janhvikapoor

ഷോൾഡർ, കഴുത്ത്, അരക്കെട്ട് എന്നിവിടങ്ങിലുള്ള കട്ടൗട്ട് ഡീറ്റൈലിങ് ആണ് ഗൗണിന്റെ ആകർഷണം. ഇത് ജാൻവിക്ക് ഹോട്ട് ലുക്ക് നൽകുന്നു. കഴുത്തിലൂടെ ചുറ്റിയുള്ള പുറകിലെ സ്ട്രാപ്പുകളും ശ്രദ്ധേയമാണ്. ഗൗണിന്റെ മുൻവശത്ത് സ്ലിറ്റുണ്ട്. നീണ്ടു കിടക്കുന്ന  ട്രെയ്നും ചേരുന്നതോടെ ഗൗൺ റെഡ് കാർപറ്റിലെ സൂപ്പർ കോസ്റ്റ്യൂമായി.

janhvi-kapoor-ultra-hot-in-green-gown
Image Credits: Instagram/janhvikapoor

പച്ച ഗൗണിനൊപ്പം ന്യൂഡ് മേക്കപ് ആണ് പരീക്ഷിച്ചത്. ഇരുവശത്തേയ്ക്കുമായി അഴിച്ചിട്ട മുടിയിൽ കാര്യമായ പരീക്ഷണങ്ങൾ ചെയ്തില്ല. ജാൻവിയുടെ ലുക്കിന് വൻ സ്വീകരണമാണ് ഇവന്റിലും പിന്നീട് സമൂഹമാധ്യമങ്ങളിലും ലഭിച്ചത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾക്ക് 10 ലക്ഷത്തിലേറെ ലൈക്ക് ലഭിച്ചു. 

janhvi-kapoor-in-green-gown
Image Credits: Instagram/janhvikapoor

ജാൻവിയുടെ ഫാഷൻ പരീക്ഷണങ്ങൾക്ക് വലിയ ശ്രദ്ധയാണ് ലഭിക്കുന്നത്. ട്രെഡീഷനൽ, മോഡേൺ ലുക്കുകളിൽ ഒരുപേലെ തിളങ്ങുന്ന എന്ന പ്രത്യേകതയും താരത്തിനുണ്ട്. ജൂനിയർ എൻടിആർ സിനിമയിലൂടെ തെലുങ്കിലും സജീവമാകാൻ ഒരുങ്ങുകയാണ് ജാൻവി.

Content Summary: Janhvi Kapoor's Ultra Hot Look in Green Gown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS