സീരിയലുകളിലൂടെയും സിനിമകളിലൂടെയും മലയാളികൾക്ക് സുപരിചിതയായ സാധിക വേണുഗോപാലിന്റെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. നടി തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളാണ് ആരാധകരേറ്റെടുത്തത്. ബാത്ത്ടബ്ബിൽ നിന്നുള്ള ഗ്ലാമറസ് ചിത്രങ്ങളാണ് സാധിക പങ്കുവച്ചത്.
ബാത്ത്ടബ്ബിൽ കുളിക്കുന്ന ചിത്രങ്ങളും ബാത്ത് ടവ്വലും കയ്യിലൊരു വൈൻ ഗ്ലാസുമായുള്ള ചിത്രങ്ങളും സാധിക പങ്കുവച്ചു. നിരവധി പേരാണ് ചുരുങ്ങിയ നേരം കൊണ്ട് ചിത്രം കണ്ടത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ്. നേരത്തെയും ബോൾഡ് ലുക്കിലുള്ള ചിത്രങ്ങൾ സാധിക സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
Content Summary: Sadhika Venugopal glamorous photos