സോഷ്യൽ മീഡിയയിലെ ഫോട്ടോഷൂട്ടുകളിലൂടെ മലയാളികളെ ത്രസിപ്പിച്ച ഹണി റോസിന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു. കറുത്ത ഗൗണിൽ തൊപ്പിയും ധരിച്ച് അതിസുന്ദരിയായാണ് ഹണിറോസ് എത്തിയത്.

സ്ലീവ് ലെസ് ബോഡി കോൺ ഷോർട്ട് ഗൗണാണ് ഹണി റോസ് ധരിച്ചത്. ചുവപ്പ് ലോക്കറ്റോട് കൂടിയ സിമ്പിൾ മാലയും അതിന് മാച്ച് ചെയ്യുന്ന വളയും മോതിരവുമാണ് ആക്സസറീസ്. തൊപ്പി ഹണി റോസിന് കൂൾ ലുക്ക് നൽകി. സിമ്പിൾ മേക്കപ്പാണ് തിരഞ്ഞെടുത്തത്.
സോഷ്യൽ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രം ചുരുങ്ങിയ സമയം കൊണ്ട് നിരവധി പേരാണ് കണ്ടത്. അതിമനോഹരമെന്നും ടൈറ്റാനിക്കിലെ റോസിനെ പോലെയുണ്ടെന്നുമാണ് ആരാധകരുടെ കമന്റുകൾ
Content Summary: Honey Rose New Photoshoot