കാൻ ചലച്ചിത്രമേളയിൽ 'തിളങ്ങി' ഐശ്വര്യ റായ്; അലുമിനിയം ഫോയിലിൽ 'പൊതിഞ്ഞ ' വൈറൽ ലുക്ക്

aishwarya-rai-bachchan-at-cannes-silver-outfit
Image Credits: Instagram/aishwaryaraibachchan_arb
SHARE

കാൻ ചലച്ചിത്രമേളയ്ക്കെത്തിയ ഐശ്വര്യ റായിയുടെ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വ്യത്യസ്തമായൊരു ലുക്കാണ് ഐശ്വര്യ ഇക്കുറി തിരഞ്ഞെടുത്തത്. 

സിൽവർ ഹുഡഡ് ഗൗണാണ് താരം ധരിച്ചത്. അലുമിനിയം പൈലെറ്റും ക്രിസ്റ്റലുകളും കൊണ്ടാണ് ഗൗൺ ഡിസൈൻ ചെയ്തത്. സോഫി കൗട്ട്യൂറാണ് ‍വസ്ത്രം ഡിസൈൻ ചെയ്തത്. സ്മോക്കി ഐസും ക്രിംപ്സൺ ലിപ്സ്റ്റിക്കും ഐശ്വര്യയെ കൂടുതൽ മനോഹരിയാക്കി. 

ലുക്ക് സോഷ്യൽ മീഡിയയിൽ ഹിറ്റായതോടെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരെത്തി. രാജ്‍ഞി എത്തി മക്കളേ എന്നും ഈ പ്രായത്തിലും അതിസുന്ദരിയെന്നുമെല്ലാം പലരും കമന്റ് ചെയ്തു. അലുമിനിയം ഫോയിലിൽ പൊതിഞ്ഞ ചിക്കൻ ഷവർമ പോലെയുണ്ടെന്നും മറ്റുമുള്ള വിവാദ കമന്റുകളും ചിത്രത്തിന് ലഭിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS