തത്തയെ പോലെ മനോഹരിയായി ഉർവശി റൗട്ടേല, കാൻ ചലച്ചിത്ര മേളയിലെ ചിത്രങ്ങൾ വൈറൽ

FRANCE-FILM-FESTIVAL-CANNES
Urvashi Rautela, Photo by LOIC VENANCE / AFP
SHARE

വ്യത്യസ്തമായ ഫാഷൻ സ്റ്റൈൽ കൊണ്ട് ഇത്തവണത്തെ കാൻ ചലച്ചിത്രമേളയിലെ താരമാണ് ഉർവശി റൗട്ടേല. മേളയുടെ റെഡ് കാർപെറ്റിലെത്തിയ ആദ്യ ദിനം തൊട്ട് ഉർവശി ഫാഷൻ ലോകത്തിന്റെ കയ്യടി നേടി. ഇപ്പോഴിതാ പച്ച ഗൗണിലുള്ള ഉർവശിയുടെ ലുക്കും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. 

പച്ച നിറത്തിലുള്ള ഗൗണിൽ തത്തയെ പോലെയാണ് ഉർവശി എത്തിയത്. മുഴുവനായും പച്ച തൂവലുകൾ കൊണ്ടലങ്കരിച്ചതാണ് വസ്ത്രം. തത്തയുടേത് പോലെ ലുക്ക് തോന്നിക്കാനായി തലയിലും പച്ച നിറത്തിലുള്ള ഒരു ക്യാപ് അണിഞ്ഞു. ഡീപ്പ് നെക്കും സ്ട്രാപ്‍ലെസുമായ വസ്ത്രം ഉർവശിയെ കൂടുതൽ മനോഹരിയാക്കി. 

FRANCE-FILM-FESTIVAL-CANNES
Photo by Patricia DE MELO MOREIRA / AFP

കമ്മലും മോതിരവും മാത്രമാണ് ആക്സസറീസ്. കണ്ണിന് ഹൈലൈറ്റ് ചെയ്താണ് മേക്കപ്പ്. ബ്ലെഷ്ഡ് ഐസും ലിപ് ഷേഡുമെല്ലാം ഉർവശിയെ കൂടുതൽ സുന്ദരിയാക്കി. 

FRANCE-FILM-FESTIVAL-CANNES
Photo by Patricia DE MELO MOREIRA / AFP

മേളയ്ക്കെത്തിയ ഉർവശിക്ക് ഇത്തവണ നിരവധി ട്രോളുകള്‍ ഏറ്റുവാങ്ങേണ്ടി വന്നു. മുതലയുടെ മാലയും നീല ലിപസ്റ്റിക് ഷേഡുമെല്ലാം വിമർശനത്തിന് കാരണമായിരുന്നു. 

Content Summary: Urvashi Rautela in a green feather dress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA