‘ജീവിതത്തിൽ ഏറ്റവും വിലപിടിപ്പുള്ള സമ്മാനം ലഭിച്ചിട്ട് ഏഴു വർഷം’

arya-wishes-her-daughter-on-birthday
ആര്യ മകൾ റോയക്കൊപ്പം
SHARE

സിനിമാ–സീരിയൽ താരം ആര്യയുടെ മകള്‍ റോയയുടെ എഴാം ജന്മദിനമായിരുന്നു തിങ്കളാഴ്ച. വൈകാരികമായ ഒരു കുറിപ്പിലൂടെയാണ് ആര്യ തന്റെ മകളുടെ ജന്മദിനം ആരാധകരെ അറിയിച്ചത്. റോയയെ ചുംബിക്കുന്ന ഒരു ചിത്രത്തോടൊപ്പമാണ് ഇൻസ്റ്റാഗ്രാമിൽ കുറിപ്പ്.

‘‘ജീവിതത്തിലെ ഏറ്റവും വിലപിടിപ്പുള്ള സമ്മാനം അനുഗ്രഹമായി ലഭിച്ചിട്ട് ഇന്നേക്ക് ഏഴു വർഷമാകുന്നു. എന്റെ രക്ത്തിന്റെ ഭാഗമായ ഓമന മകൾ വളർന്ന് ദൈവത്തിന്റെ സുന്ദരമായ സൃഷ്ടികളില്‍ ഒന്നായതു കാണുമ്പോൾ സന്തോഷവും അഭിമാനവും തോന്നുന്നു. എന്റെ എല്ലാ വേദനയും ബുദ്ധിമുട്ടുകളും ഈയൊരു സന്തോഷത്തിനു വേണ്ടിയായിരുന്നു. അവൾ എന്റെ അച്ഛനെപ്പോലെ വളരുന്നത് മാറി നിന്നു നോക്കി കാണുക മാത്രമാണ് ഇനി ചെയ്യാനുള്ളത്.

പ്രിയപ്പെട്ടവരെ, നിങ്ങളുടെ പ്രിയപ്പെട്ട റോയകുട്ടിക്ക് ഇന്ന് 7 വയസ്സാകുന്നു. നിങ്ങളുടെ പ്രാർഥനയിൽ അവളെ ഓർക്കുക. എന്നത്തേയും പോലെ അവളെ സ്നേഹിക്കുക. എന്റെ കുട്ടിക്ക് ജന്മദിനാശംസകൾ’’– ആര്യ കുറിച്ചു.

താനൊരു ‘സിംഗിൾ മദർ’ ആണെന്ന് ആര്യ വെളിപ്പെടുത്തിയിരുന്നു. സ്വകാര്യ ജീവിത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ പരിധി വിട്ടതോടെയായിരുന്നു ആര്യ ഇക്കാര്യം തുറന്നു പറഞ്ഞത്. ഭർത്താവുമായി വേർപിരിഞ്ഞാണു കഴിയുന്നതെന്നും രണ്ടു പേരും ചേർന്നാണു കുഞ്ഞിനെ വളർത്തുന്നതെന്നും ആര്യ അന്നു വ്യക്തമാക്കി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
FROM ONMANORAMA