ADVERTISEMENT

കാൻസറിനെ ആത്മവിശ്വാസം കൊണ്ടു നേരിടുകയാണ് ബോളിവുഡ് താരം സൊണാലി ബേന്ദ്ര. കഴിഞ്ഞ വർഷം ജൂലൈയിലാണു തനിക്കു കാൻസറാണെന്നു സൊണാലി  വെളിപ്പെടുത്തിയത്. കാന്‍സര്‍ ചികിൽസയുടെ ഭാഗമായി നടത്തിയ ശസ്ത്രക്രിയയുടെ അടയാളം കാണുന്ന ചിത്രമാണ് അടുത്തിടെ സൊണാലി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. വോഗ് മാസികയ്ക്കു വേണ്ടിയായിരുന്നു ഈ ഫോട്ടോഷൂട്ട്.

നെഞ്ചില്‍ നിന്ന് വയറിലേക്കു നീളുന്നതാണ് ശസ്ത്രക്രിയയുടെ പാട്. ഇത് കാണാനാവുന്ന രീതിയിലുള്ള വസ്ത്രമാണ് സൊണാലി ധരിച്ചിരിക്കുന്നത്. ഈ രൂപത്തിൽ ഒരു ഫോട്ടോഷൂട്ട് നടത്തണമോ എന്ന് ആദ്യം സംശയിച്ചതായി സൊനാലി വെളിപ്പെടുത്തുന്നു. എന്നാല്‍ മുടിയില്ലാത്ത, പാടുകളുള്ള ഇതാണ് ഇനി മുതൽ തന്റെ സാധാരണ രൂപമെന്നു വ്യക്തമാക്കാൻ താരം തീരുമാനിക്കുകയായിരുന്നു. ഷൂട്ടിനു വേണ്ടി ഒരുക്കിയവരോടുള്ള നന്ദിയും കുറിപ്പിൽ പങ്കുവയ്ക്കുന്നുണ്ട്. ചിത്രം നൊമ്പരപ്പെടുത്തുന്നതായും എന്നാൽ, സൊണാലിയുടെ പോരാട്ട വീര്യം അദ്ഭുതപ്പെടുത്തുന്നതായും ആരാധകർ കമന്റ് ചെയ്യുന്നു.

സൊണാലിയെ കാൻസർ ബാധിച്ച വിവരം ആരാധകർക്ക് ഒരു ഞെട്ടലായിരുന്നു. എന്നാൽ സൊണാലിയുടെ പോരാട്ടമാണ് പിന്നീട് കണ്ടത്. തന്റെ വിശേഷങ്ങളും അനുഭവങ്ങളും പങ്കുവച്ച്, വേദനങ്ങളെ നേരിട്ട്, പോരാടാനുള്ള തന്റെ കരുത്ത് സൊണാലി ലോകത്തിനു കാണിച്ചു കൊടുത്തു. മെറ്റാസ്റ്റിക് കാൻസറായിരുന്നു സൊണാലിയ്ക്ക്. കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച ശരീരത്തിന്റെ വിവിധഭാഗങ്ങളിലേക്ക് പടര്‍ന്നു പിടിക്കുമ്പോഴാണ് അതിനെ മെറ്റാസ്റ്റാറ്റിക്ക് കാന്‍സര്‍ എന്നു പറയുന്നത്. ഡോക്ടർമാരുടെ നിർദേശപ്രകാരം ന്യൂയോർക്കിൽ ചികിത്സയിലായിരുന്ന സൊണാലി ഡിസംബറിലാണ് ഇന്ത്യയിൽ മടങ്ങി എത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com