ADVERTISEMENT
വീട്ടിലെ അലമാരയിൽ ഒന്നു തപ്പി നോക്കൂ, ഉപയോഗം കുറഞ്ഞ ഒരു നല്ല സാരിയെങ്കിലുമുണ്ടാവില്ലേ? ആ സാരിയോടൊപ്പം നൂറു രൂപയും കൂടി നൽകാമെങ്കിൽ രണ്ടുണ്ട് കാര്യം. ഓഖി ദുരിതബാധിതർക്കു കൈത്താങ്ങുമേകാം, പരിസ്ഥിതിയോട് ഇണങ്ങി ജീവിക്കുകയും ചെയ്യാം.  ഓഖി റീഹാബിലിറ്റേഷൻ മിഷൻ ഏജൻസി (ഓർമ) ആരംഭിച്ച ഇൗ സംരംഭത്തിലൂടെ ഒരു സാരിയിൽ നിന്നു 10 തുണി സഞ്ചികളാണു ദുരിതബാധിതരായ സ്ത്രീകൾ നിർമിക്കുന്നത്. സാരി നൽകുന്നവർക്കു തന്നെ ഇൗ ബാഗുകള്‍ തയ്ച്ചു തിരികേ നൽകും. എന്തും ഏതും വാങ്ങുമ്പോൾ കിട്ടുന്ന പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം കുറയ്ക്കാൻ ഇൗ ബദൽ മാർഗം സഹായകരമാകും.

പ്രകൃതിയെ സംരക്ഷിക്കാനായി വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള ഒട്ടേറെ വസ്തുകൾ പുനരുപയോഗിക്കാമെന്ന സന്ദേശത്തിലൂന്നിയ ഇൗ ആശയം കൊല്ലം സ്വദേശിയും ഓർമ അംഗവുമായ എസ്.മോഹൻകുമാറിന്റേതാണ്.  ഒരു ബാഗ് തയ്ക്കുന്നവർക്ക് അതുവഴി ആറോ ഏഴോ രൂപ ലഭിക്കും. ദിവസവും 50–60 ബാഗുകൾ വരെ തയ്ക്കാൻ സാധിച്ചാൽ ഓരോ മാസവും 10,000 രൂപയോളം വരുമാനമുണ്ടാകാം. ദുരിതമനുഭവിക്കുന്ന കുറച്ച് കുടുംബങ്ങള്‍ക്കു സഹായമേകുന്നതോടൊപ്പം പ്രകൃതി സൗഹൃദ വസ്തുകള്‍ കൂടുതൽ പേരിലേക്കു എത്തിക്കുകയുമാണു സംരഭത്തിന്റെ ലക്ഷ്യമെന്നു ഓഖി റീഹാബിലിറ്റേഷൻ മിഷൻ ഏജൻസി (ഓർമ) കോഓർഡിനേറ്റർ ഏലിയാസ് ജോൺ പറഞ്ഞു. ഫോണ്‍: 9447128083
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com