ADVERTISEMENT

രണ്ടു മാസം പ്രായമുള്ള മകളെയും തന്നെയും ഉപേക്ഷിച്ച് ഭാര്യ മറ്റൊരാൾക്കൊപ്പം പോയപ്പോൾ തളരാതെ നിന്നു പോരാടിയ ഒരു അച്ഛൻ.  അമ്മയില്ലാത്ത കുറവ് മകളെ അറിയിക്കാതെ, അവളുടെ നല്ല ഭാവിക്കായി കഷ്ടപ്പെടുകയാണ് ഇദ്ദേഹം. പരസ്പരം താങ്ങും തണലുമായി ജീവിക്കുന്ന ഈ അച്ഛന്റെയും മകളുടെയും  കഥ ‘ഹ്യൂമൻസ് ഓഫ് ബോംബെ’ എന്ന ഫെയ്സ്ബുക്ക് പേജിലാണ് പ്രത്യക്ഷപ്പെട്ടത്.

‘‘അവളെന്റെ കുഞ്ഞുമോളാണ്, എന്റെ ജീവിതത്തിലെ വെളിച്ചമാണ്. അവൾക്ക് രണ്ടു മാസം പ്രായമുള്ളപ്പോഴാണ് അവളുടെ അമ്മ ഞങ്ങളെ ഉപേക്ഷിച്ച് മറ്റൊരാൾക്കൊപ്പം പോയത്. എന്റെ സമ്പാദ്യങ്ങളും കൊണ്ടുപോയി. ഞാൻ ഒറ്റപ്പെട്ടു. ഞാൻ സ്നേഹിച്ച പെണ്ണ് എന്നോട് ഇങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കാനായില്ല. എന്നാൽ എന്റെ മകൾക്ക് അവളുടെ അമ്മയെ നഷ്ടപ്പെട്ടു എന്നതാണ് എന്നെ കൂടുതൽ വേദനിപ്പിച്ചത്.

അമ്മയില്ലാത്തതിന്റെ യാതൊരു കുറവും മകൾ അറിയരുത് എന്നു ഞാൻ തീരുമാനിച്ചു. അവൾ ചെറിയ കുഞ്ഞായിരുന്നു. അവളെ ശരിക്ക് എടുക്കാൻ പോലും ആദ്യം എനിക്ക് അറിയില്ലായിരുന്നു. അന്ന് എന്റെ അമ്മ സഹായത്തിനെത്തി. ഒഴിവു സമയ്ങൾ ഞാൻ അവളോടൊപ്പം ചെലവഴിച്ചു. അവൾ കുറച്ചൊന്നു വളർന്നപ്പോൾ എന്റെ ജോലിസ്ഥലത്തേക്കു കൂട്ടി. അഞ്ചു വർഷം കഴിഞ്ഞിരിക്കുന്നു. ഇതുവരെ മകളെ ഒരു നോക്കു കാണാൻ അവളുടെ അമ്മ വന്നിട്ടില്ല.

പക്ഷേ എനിക്ക്, ഞങ്ങൾക്ക് പരിഭവമില്ല. ഏതു സാഹചര്യത്തിലും ഞാനും മകളും സ്നേഹത്തോടെ കഴിയുന്നു. എപ്പോഴെങ്കിലും ഞാൻ വിഷമിച്ചിരിക്കുകയാണെങ്കിൽ അവൾ എന്റെ അടുത്ത് വന്ന് എന്തെങ്കിലുമൊക്കെ സംസാരിക്കും. എന്റെ പ്രശ്നങ്ങളൊക്കെ ഞാൻ‌ മറക്കും. മറ്റൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല. അവളാണ് എന്റെ ജിവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം. എനിക്ക് സാധിക്കുന്നതു പോലെ അവൾക്ക് എല്ലാ സൗഭാഗ്യങ്ങളും നൽകും. അവൾ അത് അർഹിക്കുന്നു’’– അച്ഛൻ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com