ADVERTISEMENT
എത്രയോ പേർ പറയാറുണ്ട്, മമ്മൂട്ടിയോടൊപ്പം ഒരു ദിവസം താമസിക്കാൻ പറ്റുന്നതുപോലും ഭാഗ്യമാണെന്ന്. ഞാൻ സത്യത്തിൽ എന്നും കൂടെ താമസിക്കാൻ ഭാഗ്യം കിട്ടിയ ഫാനും മകനുമാണ്. ദുൽക്കർ സൽമാൻ പറഞ്ഞു. ഫാദേഴ് ഡെയിൽ മമ്മൂട്ടിയെക്കുറിച്ചു ‘മനോരമ’യോടു സംസാരിക്കുകയായിരുന്നു ദുൽക്കർ.

ദുൽക്കർ പറഞ്ഞത്:
∙ ആദ്യ സിനിമയിൽ മമ്മൂട്ടിയുടെ മകനാണെന്ന പേടി ഉണ്ടായിരുന്നു. വാപ്പച്ചിയുടെ പേരു ചീത്തയാക്കുമോ എന്നായിരുന്നു പേടി. എന്നാൽ പിന്നീടെനിക്കു ആത്മവിശ്വാസമുണ്ടായി. പിന്നീടു ഞാൻ അതിന്റെ പേരിൽ പേടിച്ചിട്ടില്ല.

∙ ഞാൻ സിനിമയിൽ അഭിനയിക്കാൻ പോകുമെന്നു പറഞ്ഞതു അപ്രതീക്ഷിതമായാണ്. വാപ്പച്ചി അതു പ്രതീക്ഷിച്ചിട്ടില്ല. പറഞ്ഞപ്പോഴുള്ള പ്രതികരണവും കോമഡിയായിരുന്നു. ഒന്നും ഉറപ്പില്ലാത്ത ഒരു ഇന്റസ്ട്രിയുടെ ഭാഗമാകുന്നതിന്റെ പേടിയാകാം. എന്നാൽ ഞാൻ അഭിനയിക്കണണെന്നു ഉമ്മച്ചിക്കു മനസിലെവിടെയോ ആഗ്രഹമുണ്ടായതായി തോന്നിയിട്ടുണ്ട്. ഉമ്മച്ചി വളരെ സന്തോഷത്തോടെയാണ് അതെടുത്തത്.

∙ ഞാൻ എപ്പോഴും കാത്തിരിക്കുന്നതു വാപ്പച്ചിയോടൊപ്പമുള്ള യാത്രയാണ്്. എല്ലാ കൊല്ലവും യാത്ര പോകും. അപ്പോൾ വാപ്പച്ചി ‍ഞങ്ങളുടെതു മാത്രമാകും. കുറെ ഡ്രൈവ് ചെയ്യും, ഫോട്ടോയെടുക്കും, ഭക്ഷണം കഴിക്കും. ഒരിക്കലും അത്തരം യാത്രകൾ മുടക്കാറില്ല.

∙ കൂടെ പഠിച്ചവർ വന്നു എടാ, പോടാ വിളിക്കുമ്പോൾ എനിക്കു സന്തോഷം തോന്നാറുണ്ട്. നടനും താരവുമൊന്നുമല്ലാത്ത സഹപാഠിയായി മാത്രം വാപ്പച്ചി മാറുന്നതു കാണാൻ സന്തോഷമാണ്.

∙ എത്ര തിരക്കുണ്ടെങ്കിലും വീട്ടിലെ ഏതു കാര്യത്തിനും വാപ്പച്ചിവരും. എല്ലാ തിരക്കുകളും ഞങ്ങൾക്കുവേണ്ടി മാറ്റിവയ്ക്കുന്ന വാപ്പച്ചിയെ കണ്ടാണു വളർന്നത്. നമുക്കെല്ലാം സ്വാർഥതകളുണ്ടാകും. നമ്മുടെ മാത്രമായ ആവശ്യങ്ങളുണ്ടാകും. വാപ്പച്ചിക്കു അതില്ലെന്നു തോന്നാറുണ്ട്.

∙ 2 മണിക്കൂർ യാത്ര ചെയ്താൽ വീട്ടിലെത്താനാകുമെങ്കിൽ ഞാൻ ഹോട്ടലിൽ താമസിക്കാറില്ല. വീട്ടിലെത്താനൊരു വല്ലാത്ത ആഗ്രഹമാണ്്. അതു വാപ്പച്ചിയിൽനിന്നു കിട്ടിയതാണ്.
 
∙ ഞാൻ മമ്മൂട്ടി എന്ന നടന്റെ വലിയ ഫാനാണ്. മകൻ എന്നതുപോലെത്തന്നെ വലുതായി ഞാനതിനെ കാണുന്നു. എന്നും മമ്മൂട്ടിയൊടൊപ്പം താമസിക്കാൻ പറ്റുന്ന ഭാഗ്യം ചെയ്ത  ഫാനായതുകൊണ്ടുകൂടിയാണു ഞാൻ വീടുമാറി താമസിക്കാൻ വൈകുന്നത്.

തയാറാക്കിയത് : പ്രവീൺ വി.ഹരൻ, ജിസോ ജോൺ, ബിനു തങ്കച്ചൻ, കൃഷ്ണരാജ് ചെന്നിത്തല
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com