sections
MORE

ഒന്നിച്ചുള്ള ചിത്രം പങ്കുവച്ച് അർജുന് ജന്മദിനാശംസ; മലൈകയ്ക്ക് പരിഹാസം

malaika-arora-shares-romantic-pic-arjun-kapoor-to-wish-birthday
മലൈക അറോറയും അർജുൻ കപൂറും
SHARE

ബോളിവുഡ് താരം അർജുൻ കപൂറിന്റെ 34–ാം ജന്മദിനമായിരുന്നു ജൂൺ 26ന്. താരത്തിന്റെ സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പെടെ നിരവധിപ്പേർ ജന്മദിനാശംസകളുമായി എത്തി. എന്നാൽ ആരാധകർ പ്രതീക്ഷയോടെ കാത്തിരുന്നത് മലൈക അറോറയുടെ ആശംസകൾക്കു വേണ്ടിയായിരുന്നു. പ്രതീക്ഷ തെറ്റിക്കാതെ മലൈകയുടെ ആശംസകളെത്തി. 

മാലദ്വീപിൽ അവധിക്കാലം ആഘോഷിക്കാനായി പോയപ്പോൾ എടുത്ത ചിത്രം പങ്കുവച്ചായിരുന്നു ആശംസകൾ അറിയിച്ചത്. കറുപ്പ് ടി–ഷർട്ടും ബ്ലൂ ജീൻസും ആണ് അർജുന്റെ വേഷം. ഹോട്ട് ലുക്കിലുള്ള വൈറ്റ് പാന്റ്സ്യൂട്ടായിരുന്നു മലൈക ധരിച്ചിരിക്കുന്നത്. കൈകോർത്തു ചേർന്നു നടക്കുന്ന പ്രണയാർദ്രമായ ചിത്രം. അർജുന് എന്നും സ്നേഹവും സന്തോഷവും ആശംസിച്ചായിരുന്നു കുറിപ്പ്.

ആദ്യമായാണ് മലൈക ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവയ്ക്കുന്നത്. ഇതോടെ ചിത്രം സമൂഹമാധ്യമ ലോകത്ത് തരംഗമായി. ഇരുവരും പ്രണയത്തിലാണെന്ന ഊഹാപോഹങ്ങൾക്ക് സ്ഥിരീകരണമായാണ് ആരാധകർ ചിത്രം കാണുന്നത്.  ജന്മദിനം ആഘോഷിക്കാനായി അർജുനും മലൈകയും ന്യൂയോർക്കിലാണ്. 

എന്നാൽ മലൈക പങ്കുവച്ച ചിത്രത്തിനു താഴെ അധിക്ഷേപം തുടരുകയാണ്. അമ്മയും മകനും എന്നു വിളിച്ചാണ് പലരും പരിഹസിക്കുന്നത്.  ബോളിവുഡിൽ വളരാനുള്ള അവസരമാണ് അർജുന് ഈ ബന്ധമെന്നും അതു കഴിഞ്ഞാൽ മലൈകയെ ഉപേക്ഷിക്കുമെന്നും ചിലർ പറയുന്നു. സംസ്കാരത്തിനു യോജിക്കാത്ത കാര്യം എന്നാണ് ചിലരുടെ വിമർശനം. അവരുടെ ജീവിതത്തിൽ നിങ്ങള്‍ എന്തിന് അഭിപ്രായം പറയണമെന്നു ചോദിച്ച് ആരാധകരും മറുപടി നൽകുന്നുണ്ട്. പ്രണയിക്കാൻ പ്രായം ഒരു തടസ്സമല്ലെന്നും, സ്വന്തം ജീവിതം നന്നാക്കാനും വിമർശകരെ ആരാധകർ ഉപദേശിക്കുന്നു. ചിത്രത്തിനു താഴെ ഇത്തരത്തിൽ കനത്ത വാദപ്രതിവാദങ്ങളാണ് അരങ്ങേറുന്നത്.

malaika-arora-shares-romantic-pic-arjun-kapoor-to-wish-birthday

2016ലാണ് മലൈകയും ഭർത്താവ് അർബാസ് ഖാനും വിവാഹമോചിതരായത്. ഇതിനുശേഷം തന്നെക്കാൾ 11 വയസ്സു കുറവുള്ള അർജുനുമായി ലിവിങ് റിലേഷനിലാണ് വാർത്തകള്‍ വന്നു. ആദ്യം ഗോസിപ്പു മാത്രമായി കരുതിയെങ്കിലും പിന്നീട് ഇരുവരും ഒന്നിച്ച് പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടതോടെ ആരാധകർക്ക് സംശയമായി. അർജുനോ മലൈകയോ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ തയാറായിരുന്നില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA