ADVERTISEMENT

ആദ്യ മൂന്നു പ്രണയങ്ങൾ തകർന്നെന്നും താനിപ്പോൾ നാലാമത്തെ പ്രണയത്തിലാണെന്നും വെളിപ്പെടുത്തി സീരിയൽ താരം ജൂഹി റുസ്തഗി. ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.

juhi-photoshoot

‘‘ആദ്യത്തേതും രണ്ടാമത്തെയും മൂന്നാമത്തേയും പ്രണയം പൊട്ടി പാളീസായി...നാലാമത്തേത് തുടര്‍ന്നു കൊണ്ടു പോകുന്നുണ്ട്. ഇനിയത് പാളീസാകുമോ എന്നെനിക്കറിയില്ല.’’ - എന്നായിരുന്നു പ്രണയത്തെക്കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിന് താരത്തിന്റെ മറുപടി.

Apart from acting Juhi is a student of fashion designing and wants to establish a boutique.
Apart from acting Juhi is a student of fashion designing and wants to establish a boutique.

ഫോണിലെ അവസാന കോളും മെസേജും ആരുടേതെന്ന് അവതാരക ചോദിച്ചപ്പോള്‍ അത് രണ്ടും റോവിന്റേതാണെന്നും ജൂഹി മറുപടി നല്‍കി. ഡോക്ടറും ആർട്ടിസ്റ്റുമായ റോവിന്‍ ജോര്‍ജിനൊപ്പം നില്‍ക്കുന്ന ഫോട്ടോ കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ജൂഹി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. അന്ന് ജൂഹിക്കൊപ്പം നില്‍ക്കുന്ന ചെറുപ്പക്കാരൻ ആരാണെന്നറിയാൻ ആരാധകര്‍ ആകാംക്ഷ പ്രകടിപ്പിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com