ADVERTISEMENT

ജൊനാസ് സഹോദരന്മാര്‍ എംടിവി വിഡിയോ മ്യൂസിക് അവാർഡ് നേടിയ വേദിയിൽ പ്രിയങ്ക ചോപ്രയുടെ അഭാവം ശ്രദ്ധ നേടിയിരുന്നു. അവാർഡ് പ്രഖ്യാപിച്ചതിനു പിന്നാലെ ജോ ജൊനാസും കെവിൻ ജൊനാസും തങ്ങളുടെ പങ്കാളികളെ ചുംബിക്കുമ്പോൾ ഇവർക്കിടയില്‍ ഒറ്റയ്ക്കു നിൽക്കുന്ന നിക്കിന്റെ ചിത്രമാണ് പ്രിയങ്കയുടെ അഭാവം ചർച്ചയാക്കിയത്.

നിരവധി ട്രോളുകൾ പിന്നാലെ ഉണ്ടായി. എന്നാൽ ട്രോളുകൾക്ക് ഹൃദയം നിറയ്ക്കുന്ന മറുപടിയാണ് പ്രിയങ്ക നൽകിയത്. ഒറ്റയ്ക്കു നിൽക്കുന്ന നിക്കിന്റെ സമീപം തന്റെ ചിത്രം ഫോട്ടോഷോപ്പ് ചെയ്തു ചേർത്തു വച്ചു. ഇതോടെ സോഫിയ ടർണറെ ചുംബിക്കുന്ന ജോയുടെയും ഡാനിയേലയെ ചുംബിക്കുന്ന കെവിന്റെയും മധ്യത്തിൽ നിക്കിന്റെ നെഞ്ചിൽ തല ചായ്ച്ചു പ്രിയങ്ക നിൽക്കുന്ന രീതിയിലായി ചിത്രം.

‘നിക് ഞാൻ എപ്പോഴും നിനക്കൊപ്പം ഉണ്ട്. അഭിനന്ദനങ്ങൾ. നിങ്ങൾ എല്ലാവരേയും ഓർത്ത് അഭിമാനിക്കുന്നു’– ചിത്രം പങ്കുവച്ച് പ്രിയങ്ക കുറിച്ചു. ഇതോടെ പ്രിയങ്കയെ അഭിനന്ദിച്ച് ആരാധകരും രംഗത്തെത്തി. ട്രോളുന്നവരെ ഒരു നിമിഷം കൊണ്ട് ആരാധകരാക്കി താരം മാറ്റി എന്നാണ് ആരാധകരുടെ അഭിപ്രായം. പ്രിയങ്കയുടെ ഈ സ്നേഹം നിറച്ച ഫോട്ടോഷോപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com