ADVERTISEMENT

മകൾ മേധസ്വിയുടെ പേരിടൽ ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവച്ച് സീരിയൽ താരം ദീപൻ മുരളി. ഓഗസ്റ്റ് 28 ബുധനാഴ്ച ആയിരുന്നു ചടങ്ങ്. സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പമുള്ള അതിമനോഹരമായ ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിലൂടെ ദീപൻ പങ്കുവച്ചത്.

deepan-murali-daughter-naming-ceremony-3

സീരിയൽ രംഗത്തെ സുഹൃത്തുക്കളായ അർച്ചന സുശീലൻ, സ്വാതി, ദിയ, ബഷീർ ബഷി എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു. ദീപന്റെ അടുത്ത സുഹൃത്തും മിനിസ്ക്രീന്‍ താരവുമായ ആര്യയുടെ ‘അറോയ’ ഡിസൈൻ ചെയ്ത വസ്ത്രങ്ങളാണ് മേധസ്വിയെ ധരിപ്പിച്ചിരുന്നത്. ‘‘എന്റെ മാലാഖ മേധസ്വിയുടെ പേരിടൽ ചടങ്ങ്’’ ചിത്രങ്ങൾക്കൊപ്പം ദീപൻ കുറിച്ചു.

deepan-murali-daughter-naming-ceremony

ജൂലൈ 22നാണ് ദീപന്റെ ഭാര്യ മായ പെൺകുഞ്ഞിനു കുഞ്ഞിനു ജന്മം നൽകിയത്. ദീപന്റെ അമ്മയുടെ പേര് സരസ്വതി എന്നാണ്. അതിനാലാണ് സരസ്വതിയുടെ മറ്റൊരു പര്യായമായ മേധസ്വി എന്ന പേര് കുഞ്ഞിനു നൽകിയത്.

deepan-murali-daughter-naming-ceremony-4

‘‘അമ്മയുടെ സാന്നിധ്യം പെൺകുഞ്ഞിന്റെ രൂപത്തിൽ ഞങ്ങളിലേക്ക് എത്തി. ഇവളാണ് മേധസ്വി ദീപൻ. നിങ്ങളെ ഈ സന്തോഷ വാർത്ത അറിയിച്ചില്ലെങ്കിൽ ഞങ്ങളുടെ സന്തോഷം പൂര്‍ണമാകില്ല’’– മകളുടെ ജന്മവിവരം അറിയിച്ച് അന്ന് ദീപൻ അന്ന് കുറിച്ചു. ഇതിനു പിന്നാലെ പേരിന്റെ അർഥം ചോദിച്ച ആരാധകരോടാണ് മരിച്ചു പോയ തന്റെ അമ്മയുടെ പേരിന്റെ പര്യായമാണ് മകൾക്കു നൽകിയതെന്നു വ്യക്തമാക്കിയത്.

മലയാളം സീരിയലുകളിലെ നിറസാന്നിധ്യമായ ദീപൻ, മോഹന്‍ലാൽ അവതാരകനായി എത്തിയ ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാർഥികളിൽ ഒരാളായിരുന്നു. ‘ഇനി ഞങ്ങൾ മൂന്ന്’ എന്ന കുറിപ്പോടെ ഭാര്യയുടെ നിറവയറിൽ ചുംബിക്കുന്ന ചിത്രം പങ്കുവച്ചാണ് അച്ഛനാകാൻ പോകുന്ന വിവരം ആരാധകരെ അറിയിച്ചത്. ബേബി ഷവർ ചിത്രങ്ങളും പങ്കുവച്ചിരുന്നു. 2018 ഏപ്രിലില്‍ 28നാണ് ദീപനും മായയും വിവാഹിതരായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com