ADVERTISEMENT

ആന്റിലയില്‍ ഗണേശ ചതുർഥി ആഘോഷിച്ച് അംബാനി കുടുംബം. മക്കളായ ഇഷയുടെയും ആകാശിന്റെയും വിവാഹശേഷമുള്ള ആദ്യ ഗണേശ ചതുർഥി ആഘോഷം ആഡംബരത്തോടെ ആയിരുന്നു. അംബാനി കുടുംബാംഗങ്ങളും ബന്ധുക്കളും സിനിമാ–സാംസ്കാരിക രംഗത്തെ പ്രമുഖരുമുൾപ്പടെ നിരവധിപ്പേര്‍ ആഘോഷങ്ങളുെട ഭാഗമായി.

ആകാശ് അംബാനിയുടെ വിവാഹത്തിന് അലങ്കരിച്ചതിനു സമാനമായാണ് ആന്റില ഒരുക്കിയത്. വെള്ളയും ഓറഞ്ചും നിറത്തിലുള്ള പൂമാലകൾ കൊണ്ട് പ്രവേശന കവാടം അലങ്കരിച്ചു. പൂക്കൾ കൊണ്ടുള്ള സ്വസ്തി, ഓം ചിഹ്നങ്ങളും വിവിധ വർണത്തിലുള്ള ബൾബുകളും ആന്റിലയ്ക്ക് പകിട്ടേകി. 

വീടിനകത്ത് പലയിടങ്ങളിലായി ഗണേശ വിഗ്രഹങ്ങൾ സ്ഥാപിച്ചിരുന്നു. പ്രധാന വിഗ്രഹം പട്ടും ആഭരണങ്ങളും ഉപയോഗിച്ച് അലങ്കരിച്ചു.

മകൾ ആനന്ദ് പിരാമലിന്റെ കുടുംബവും മകൻ ആകാശിന്റെ ഭാര്യ ശ്ലോക മേത്തയുടെ കുടുംബവും ചടങ്ങിന് എത്തി. സിനിമാ ലോകത്തു നിന്ന് ആമിർ ഖാൻ, അമിതാബ് ബച്ചൻ, അഭിഷേക് ബച്ചൻ, ഐശ്വര്യ റായ്, രൺബീർ സിങ്, ആലിയ ബട്ട്,  മാധുരി ദീക്ഷിത് എന്നിവർ എത്തി. സച്ചിൻ ടെൻഡുൽക്കറും കുടുംബസമേതം എത്തിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com