ADVERTISEMENT

വിവാഹവാർഷിക ദിനത്തിൽ വനേസ ലങ്ക്ട്രീ എന്ന യുവതി വിവാഹവസ്ത്രമണിഞ്ഞ് ഫോട്ടോഷൂട്ട് നടത്തും. മനോഹരമായി ചിരിച്ച്, സൂര്യകാന്തി പാടങ്ങളിലൂടെ ഓടിയും പ്രിയതമന്റെ വരവു കാത്തിരുന്നും നാണിച്ചും അവൾ അന്നൊരു നവവധു ആയി മാറും. വിവാഹവാർഷികം ആഘോഷിക്കാനല്ല അങ്ങനെ ചെയ്യുന്നത്. മരിച്ചു പോയ ഭർത്താവിനോടുള്ള സ്നേഹമാണ് അവളിൽ നിറയുന്നത്. വിവാഹിതരായി രണ്ടുവർഷവും രണ്ടു മാസവും പിന്നിട്ടപ്പോഴാണ് ഭർത്താവ് എറിക്കിന്റെ വിയോഗം.

16–ാം വയസ്സില്‍ ആണ് വനേസ എറിക്കിനെ പരിചയപ്പെടുന്നത്. ഒരേ സ്കൂളിലായിരുന്നു ഇരുവരും പഠിച്ചിരുന്നത്. സൗഹൃദം പതിയെ പ്രണയമായി. 2012ൽ ഇരുവരും വിവാഹിതരായി. സന്തോഷകരമായി ബന്ധം മുന്നോട്ടു പോകുന്നതിനിടയിലാണ്, 25–ാം വയസ്സിൽ ഒരു വാഹനാപകടത്തിൽ എറിക് കൊല്ലപ്പെട്ടത്.

എറിക്കിന്റെ അച്ഛനാണ് അപകടം സംഭവിച്ച വിവരം വനേസയെ വിളിച്ചു പറയുന്നത്. ഫോൺ വലിച്ചെറിഞ്ഞ് അലറികൊണ്ടു പുറത്തേക്ക് ഓടിയത് മാത്രമാണ് വനേസയുടെ ഓർമയിലുള്ളത്. പിന്നീട് ഏറെ നാളെടുത്തു വനേസ സാധാരണ ജീവിതത്തിലേക്ക് തിരികെയെത്താൻ. 

venesa-eric-love-1

നാലാം വിവാഹവാര്‍ഷികത്തിന്റെ പിറ്റേ ദിവസമാണ് വനേസ വിവാഹവസ്ത്രം ധരിച്ച് ഫോട്ടോഷൂട്ട് നടത്തിയത്. എറിക്കിന്റെ ഓര്‍മകളെ വീണ്ടെടുക്കലായിരുന്നു ലക്ഷ്യം. സന്തോഷവതിയായി അവള്‍ ചിത്രങ്ങൾക്കു പോസ് ചെയ്തു. തങ്ങളുടെ ജീവിതത്തിലെ മനോഹര നിമിഷങ്ങൾക്കു വേദിയായ പലയിടങ്ങളിലും അവൾ വിവാഹവേഷത്തിലെത്തി ചിത്രമെടുത്തു. എല്ലാ വര്‍ഷവും വിവാഹവാർഷിക തീയതിയിൽ അവൾ എറിക്കിന്റെ വധുവായി മാറി.

ഈ വർഷം ഒരു സൂര്യകാന്തി പാടത്തായിരുന്നു ചിത്രങ്ങൾ പകർത്തിയത്. വനേസയുടെ ജീവിതത്തിൽ മറ്റൊരു മാറ്റവും ഈ വർഷം ഉണ്ടായിട്ടുണ്ട്. അവൾക്ക് തുണയായി കാമുകൻ കുർത്തിസി ഒപ്പമുണ്ട്. അദ്ദേഹമാണ് ഇത്തവണ ചിത്രങ്ങൾ പകർത്തിയത്. എല്ലാ വിവാഹവാർഷിക ദിനത്തിലും വിവാഹവസ്ത്രം ധരിച്ച് ചിത്രങ്ങൾ എടുക്കാനാണ് വനേസയുടെ തീരുമാനം.

English Summary : A young widow poses in her wedding dress every year in memory of her late husband

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com