ADVERTISEMENT

യഥാർഥ സ്നേഹം പണം കൊണ്ട് അളക്കാനാകുമോ ? കാമുകന്റെ കയ്യിലെ പണം നോക്കി സ്നേഹിക്കുന്നവരുമുണ്ടാകാം. എന്നാൽ ഉള്ളത് പങ്കുവെച്ച് സന്തോഷത്തോടെ ജീവിക്കുന്ന നിരവധിപ്പേരുണ്ട്. അങ്ങനെയുള്ള സ്നേഹത്തെ അപമാനിക്കാൻ നോക്കിയതാണ് മാധ്യമപ്രവർത്തകയായ അനേൽ എന്ന യുവതി. പക്ഷേ, യഥാർഥ സ്നേഹത്തിനൊപ്പം സമൂഹം എങ്ങനെ ഒന്നിച്ചു നിൽക്കുമെന്ന് മനസ്സിലാക്കാൻ ഈ സംഭവം കാരണമായി.

ദക്ഷിണാഫ്രിക്കൻ സ്വദേശിയായ ഹെക്ടർ എന്ന യുവാവ് തന്റെ കാമുകിയുമായി സമീപത്തെ കെഎഫ്സിയിൽ എത്തി.  പ്രിയതമ നോൺ‌ലാൻ‌ലയോട് വിവാഹാഭ്യർഥന നടത്താനായിരുന്നു ഹെക്ടർ എത്തിയത്.

ഹെക്ടർ നോൺ‌ലാൻ‌ലയോട് വിവാഹാഭ്യർഥന നടത്തി. ഹൃദ്യമായ ആ രംഗത്തിനു സാക്ഷിയായവർ കയ്യടിച്ചും ആർപ്പു വിളിച്ചും സന്തോഷം പ്രകടിപ്പിച്ചു. നോൺ‌ലാൻ‌ല സമ്മതം അറിയിച്ചതോടെ ആ ദിവസം മനോഹരമായി. ഹെക്ടറിന്റെയും നോൺ‌ലാൻ‌ലയുടെയും ജീവിതത്തിലെ വൈകാരികമായ നിമിഷങ്ങൾ  ഒരാൾ മൊബൈൽ ക്യാമറയിൽ പകർത്തിയിരുന്നു.  അത് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു. നിരവധിപ്പേർ ഇവർക്ക് ആശംസകൾ അറിയിച്ചു. 

kfc-lovers

മാധ്യമപ്രവർത്തകയായ അനേല ഇവരെ പരിഹസിച്ചു കൊണ്ടാണ് ഈ വിഡിയോ തന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവച്ചത്. വിവാഹാഭ്യർഥന നടത്താൻ കെഎഫ്സി  തിരഞ്ഞെടുത്തതാണ് അനേലിന്റെ പരിഹസത്തിനു കാരണം. ‘‘ദക്ഷിണാഫ്രിക്കയിലെ പരുഷന്മാർ തകർന്നിരിക്കുന്നു, കെഎഫ്സിയിൽ പോലും അവർ വിവാഹാഭ്യർഥന നടത്തുന്നു. കെഎഫ്സിയിൽ പ്രൊപ്പോസ് ചെയ്യുന്നവർക്ക് തീരെ നിലവാരമില്ല’’ എന്നായിരുന്നു അനേലിന്റെ ട്വീറ്റ്.

എന്നാൽ ഇതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. കനത്ത വിമർശനങ്ങളാണ് അനേലിനെ തേടിയെത്തിത്. സമൂഹമാധ്യമങ്ങളിൽ അനേല്‍ കനത്ത പ്രതിഷേധം നേരിട്ടു. അതു മാത്രമല്ല, ഹെക്ടറിന്റെയും നോൺ‌ലാൻ‌ലയുടെയും ജീവിതത്തിലും മാറ്റങ്ങൾ ഉണ്ടായി. നിരവധിപ്പേർ ഇവരുടെ വിവാഹ ചെലവ് വഹിക്കാന്‍ തയാറായി രംഗത്തെത്തി. രാജ്യാന്തര ബ്രാൻഡുകൾ വരെ ഇക്കൂട്ടത്തില്‍ ഉണ്ട്. ആഭരണങ്ങൾ, ഗിഫ്റ്റ് വൗച്ചറുകൾ, മൊബൈൽ, ഹണിമൂണ്‍ പാക്കേജ്, വിവാഹസദ്യ, വസ്ത്രങ്ങൾ എന്നിങ്ങനെ എല്ലാത്തിനും സ്പോൺസർമാർ രംഗത്തെത്തി. ഹെക്ടറിന്റെ വായ്പ ബാങ്ക് എഴുതി തള്ളുകയും ചെയ്തു. രാജ്യാന്തരമാധ്യമങ്ങളില്‍ ഇതെല്ലാം വാർത്തയായി.

അനേൽ തന്റെ തെറ്റിന് മാപ്പു ചോദിച്ച് പിന്നീട് രംഗത്തെത്തി. എന്നാൽ തങ്ങൾക്കു ലഭിച്ച ഭാഗ്യത്തിന് അനേലിന് നന്ദിയുണ്ടെന്നാണ് ഹെക്ടറും നോൺ‌ലാൻ‌ലയും പ്രതികരിച്ചത്.

English Summary : Man proposes at KFC, internet offers to help plan wedding

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com