ADVERTISEMENT

തന്റെ വിവാഹനിശ്ചയ ദിവസം അരയ്ക്കു താഴോട്ട് തളർന്ന സഹോദരി മീനുവിനെയുമെടുത്ത് നടന്ന മനുവിനെ (ഹരിപ്രസാദ്) ഓർമയില്ലേ. 28 വർഷമായി സ്വന്തം പെങ്ങളെ ഒരു കൊച്ചു കുട്ടിയെപ്പോലെ നെഞ്ചോടു ചേർത്ത് ജീവിക്കുന്ന ഏട്ടൻ. മനുവിന്റെ വിവാഹിമായിരുന്നു. ജീവിതത്തിൽ കൂട്ടായി പുതിയൊരാൾ വരുമ്പോഴും മനു പതിവ് തെറ്റിച്ചില്ല. തന്റെ പൊന്നു പെങ്ങളെയുമെടുത്ത് നടന്നു.

ഒരുകൂട്ടം ചെറുപ്പക്കാർ സമ്മാനിച്ച ഇലക്ട്രിക് വീൽചെയറിൽ ഇരുന്നാണ് മീനു ചേട്ടന്റെ വിവാഹം കണ്ടത്. അതു കഴിഞ്ഞ് ഭക്ഷണം കഴിക്കുന്നിടത്തേയക്ക് മനുവിന്റെ ഒക്കത്തിരുന്ന് മീനു എത്തി. േചട്ടനും ചേട്ടത്തിയമ്മയ്ക്കും ഒപ്പമിരുന്നു സദ്യ കഴിച്ചു.

വിവാഹനിശ്ചയ ദിവസം മീനുവിന് എടുത്ത് നടക്കുന്ന ദൃശ്യങ്ങളാണ് ഈ സഹോദരീ–സഹോദര ബന്ധത്തെ വാർത്തകളിൽ എത്തിച്ചത്. പെങ്ങളെ ശരീരത്തിലല്ല തന്റെ നെഞ്ചിലേറ്റിയാണ് നടക്കുന്നതെന്ന് മനു അന്ന് പ്രതികരിച്ചിരുന്നു.

തിരുവനന്തപുരം സ്വദേശിയായ മനു ഡ്രൈവറാണ്. പട്ടം വാർഡ് കൗൺസിലർ രമ്യ രമേശനെയാണ് ഹരി വിവാഹം ചെയ്തത്. വിഡിയോ കാണാം; 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com