sections
MORE

പ്രണയാർദ്രരായി ജൂഹിയും രോവിനും; വിഡിയോ

rovin-juhi-couple-photo-shoot-viral
SHARE

വിവാഹവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്കു പിന്നാലെ രോവിൻ ജോർജിനൊപ്പമുള്ള സീരിയൽ താരം ജൂഹി റുസ്തഗിയുടെ ഫോട്ടോഷൂട്ട്  വൈറലായിരുന്നു. ഈ പ്രണയാർദ്രമായ ചിത്രങ്ങൾ പകർത്തുന്നതിനായി ജൂഹിയും രോവിനും ഒന്നിച്ചപ്പോഴുള്ള രസകരമായ നിമിഷങ്ങളുടെ വിഡിയോ പുറത്ത്.  

ഒരു സിനിമയുടെ പൂജാ ചടങ്ങിൽ പങ്കെടുക്കാൻ ജൂഹിയും രോവിനും ഒന്നിച്ചെത്തിയിരുന്നു. ഇതോടെയാണ് ഇവരുടെ വിവാഹവാർത്ത പ്രചരിച്ചത്. ഒരേ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ് എത്തിയ രോവിനും ജൂഹിയും ചടങ്ങിന്റെ മുഖ്യ ആകർഷണമായി. ചടങ്ങിനെത്തിയ മറ്റുള്ളവര്‍ക്ക് രോവിനെ ജൂഹി പരിചയപ്പെടുത്തിയിരുന്നു. ഇതിന്റെ വിഡിയോ പ്രചരിച്ചതോടെയാണ് താരത്തിന്റെ വിവാഹസൂചനയാണോ എന്ന് ആരാധകർ സംശയം പ്രകടിപ്പിച്ചത്.

ഇതിനു പിന്നാലെ രോവിനൊപ്പമുള്ള ഒരു ചിത്രം ജൂഹി സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. ഇരുവരും കൈകോർത്തു പിടിച്ച് നിൽക്കുന്ന ചിത്രത്തിനൊപ്പം ‘‘പെട്ടെന്ന് എല്ലാ പ്രണയഗാനങ്ങളും നിന്നെക്കുറിച്ചുള്ളതായി’’ എന്നാണ് താരം കുറിച്ചത്. ഇവരുടെ മറ്റൊരു ചിത്രവും സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു.

‘ഉപ്പും മുളകും’ എന്ന സീരിയലിൽ ജൂഹി അവതരിപ്പിക്കുന്ന ലച്ചു എന്ന കഥാപാത്രം വിവാഹിതയായിരുന്നു. ഇത് ജൂഹിയുടെ യഥാർഥ വിവാഹമാണ് എന്നും പ്രചാരണങ്ങളുണ്ടാ‌യി. പിന്നീട് ഇതു വ്യാജപ്രാരണമാണ് എന്നു വ്യക്തമാക്കി ജൂഹി സമൂഹമാധ്യമത്തിലൂടെ ലൈവിലെത്തയിരുന്നു. വിവാഹക്കാര്യം ആരാധകരെ അറിയിക്കുമെന്നും താരം വ്യക്തമാക്കി. 

സീരിയലിലെ വിവാഹചടങ്ങിനുശേഷം ജൂഹി വിട്ടുനിൽക്കുകയാണ്. ജൂഹി എവിടെയാണ് എന്ന് അറിയാനുള്ള ആകാംക്ഷ ആരാധകര്‍ പ്രകടിപ്പിക്കുകയും ചെയ്തു. സിനിമയുടെ പൂജയിൽ പങ്കെടുക്കാന്‍ രോവിനൊപ്പം എത്തിയപ്പോഴാണ് ജൂഹിയെ ആരാധകർ പിന്നീട് കാണുന്നത്.

മുൻപ് ഒരു അഭിമുഖത്തിൽ പ്രണയത്തിലാണ് എന്നു ജൂഹി വെളിപ്പെടുത്തിയിരുന്നു. അവസാനമായി ഫോൺ വിളിച്ചതും മെസേജ് അയച്ചതും ആർക്കാണ് എന്ന ചോദ്യത്തിന് രോവിൻ എന്നും മറുപടി നൽകിയിരുന്നു. ഇതെല്ലാം ചേർന്നാണ് വിവാഹവാര്‍ത്തകൾ പ്രചരിച്ചത്.

രോവിന്‍ ജോർജ് ഡോക്ടറാണ്. മോഡലിങ്ങിലും അഭിനയരംഗത്തും സജീവമാണ്. ജൂഹിക്കൊപ്പം ഒരു മ്യൂസിക്കൽ ആൽബത്തിൽ പ്രവർത്തിച്ചിട്ടുണ്ട്.

അജ്മൽ ഫൊട്ടോഗ്രഫിയാണ് ഇവരുടെ കപ്പിൾ ഷൂട്ട് ഒരുക്കിയത്.

English Summary : Juhi Rustagi - Rovin George Couple photoshoot

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA