ADVERTISEMENT

വിവാഹക്കാര്യത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി അഭിനേത്രി ജൂഹി റുസ്തഗി. മഴവിൽ മനോരമയിൽ വാലന്റൈൻസ് ദിനമായ ഫെബ്രുവരി 14ന് സംപ്രേഷണം ചെയ്യുന്ന ‘ഒന്നും ഒന്നും മൂന്നിൽ’ ഭാവി വരൻ രോവിനൊപ്പമാണ് ജൂഹി എത്തുന്നത്.

ഇവരുടെ വിവാഹത്തെക്കുറിച്ച് നിരവധി കഥകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിവാഹതീയതി നിശ്ചയിച്ചതായും വിവാഹിതരായി എന്നും വാർത്തകള്‍ ഉണ്ടായിരുന്നു. ഇത്തരത്തിലുള്ള പ്രചാരണങ്ങളെക്കുറിച്ച് ജൂഹി ഷോയിൽ തുറന്നു പറയുന്നുണ്ട്. രോവിനെ പരിചയപ്പെട്ടതു മുതലുള്ള കാര്യങ്ങളും വിശദീകരിക്കുന്നു.

എപ്പിസോഡിന്റെ പ്രെമോ വിഡിയോ പുറത്തു വിട്ടിട്ടുണ്ട്. ഇവരുടെ വിവാഹത്തെക്കുറിച്ചുള്ള സംശയങ്ങളും പ്രചരിക്കുന്ന വാർത്തകളെ കുറിച്ചും അവതാരക റിമി ടോമി ചോദിക്കുന്നത് പ്രെമോയിലുണ്ട്. നടൻ ഹേമന്ത് മേനോനും ഭാര്യ നിലീനയും വാലന്റൈന്‍സ് ഡേ എപ്പിസോഡിന്റെ ഭാഗമാകുന്നുണ്ട്. വെള്ളിയാഴ്ച രാത്രി 9 മണിക്ക് മഴവിൽ മനോരമയിലും വൈകുന്നേരം 6 മണിക്ക് മനോരമമാക്സിലും ‘ഒന്നും ഒന്നും മൂന്ന്’ കാണാം.

English Summary : Juhi Rustagi and Rovin George, Onnum Onnum Moonu Valentines day special episode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com