ADVERTISEMENT

ഭാര്യയുടെ പിന്തുണയാണ് കാൻസറിനെ തോൽപിക്കാൻ തനിക്ക് കരുത്ത് നൽകിയതെന്ന് ബോളിവുഡ് താരം ഇർഫാൻ ഖാൻ. ജീവിതത്തിലേക്കു തിരിച്ചു വന്നാൽ അവൾക്കു വേണ്ടി ജീവിക്കണമെന്നു തീരുമാനച്ചിരുന്നുവെന്നും ഇർഫാൻ മുംബൈ മിററിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

കാൻസറിനോട് പോരാടി കൊണ്ടിരിക്കുന്ന അവസ്ഥയിൽ ഭാര്യ സുതപ സിക്തറിന്റെ പിന്തുണ എങ്ങനെയായിരുന്നു എന്ന ചോദ്യത്തോടാണ് വികാരഭരിതനായി ഇർഫാൻ പ്രതികരിച്ചത്. ‘‘സുതപയെ കുറിച്ച് എന്താണ് പറയുക ? അവൾ എപ്പോഴും എനിക്കൊപ്പം ഉണ്ടായിരുന്നു. എന്നെ പരിചരിച്ച് എനിക്കൊപ്പം നിന്നു. ജീവിതത്തിലേക്ക് തിരിച്ചു വന്നാൽ അവൾക്കു വേണ്ടി ജീവിക്കണം എന്നു തോന്നി. അവളാണ് ഞാനിപ്പോഴും ഇവിടെ നിൽക്കുന്നതിനുള്ള കാരണം.’’ – ഇർഫാൻ പറഞ്ഞു.

2018 മാർച്ചിലാണ് ഇർഫാന് ന്യൂറോഎൻഡോക്രയ്ൻ കാൻസർ സ്ഥിരീകരിക്കുന്നത്. തുടർന്ന് ചികിത്സയ്ക്കായി ലണ്ടനിലേക്ക് പോയ ഇർഫാന്‍ 2019 ഫെബ്രുവരിയിലാണ് ഇന്ത്യയിൽ തിരിച്ചെത്തിയത്. അതിനുശേഷം വീണ്ടും സെപ്റ്റംബറിൽ ശസ്ത്രക്രിയയ്ക്കായി ലണ്ടനിലേക്ക് പോയി. ഇപ്പോഴും ഇർഫാൻ പൂർണമായി കാൻസർ മോചിതനായിട്ടില്ല. അഭിനയരംഗത്ത് താരം സജീവമായി നിൽക്കുന്നുണ്ട്. 

English Summary : Irrfan Khan on wife sutapa's support

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com