ADVERTISEMENT

കോവിഡ് 19 സന്ദേശവുമായി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരം വിനോദ് കോവൂർ. ലോക്ഡൗണിനെ തുടർന്ന് വീട്ടിലിരിക്കുന്ന സമയം ഫലപ്രദമായി ഉപയോഗിച്ച് ഒരു ഹ്രസ്വചിത്രം ഒരുക്കിയാണ് വിനോദ് കോവൂരിന്റെ മാതൃക. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹകരണത്തോടെ ഒരുക്കിയ ‘പ്രവാസിയുടെ മനസ്സ്’ എന്ന ഹ്രസ്വചിത്രം മൊബൈല്‍ ക്യാമറയിലാണ് ചിത്രീകരിച്ചത്. വിദേശത്തു നിന്നെത്തി നിരീക്ഷണത്തിൽ കഴിയുന്ന പ്രവാസിയുടെ മാനസികാവസ്ഥയാണ് ആറു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിലൂടെ പറയുന്നത്.

വിദേശത്തു നിന്നെത്തിയ ഷമീർ എന്നയാൾ ക്വാറന്റീനിലാണ്. വീടിനകത്തെ ഒരു മുറിയില്‍ സ്വന്തം മകളെ പോലും കാണാതെ ഇരിക്കേണ്ടി വരുന്നതിൽ വേദനയുണ്ടെങ്കിലും ഒരുപാടു പേരുടെ സുരക്ഷയ്ക്കു വേണ്ടിയാണ് ഇതെന്ന ബോധ്യം അയാൾക്കുണ്ട്. ആരോഗ്യപ്രവർത്തകരുൾപ്പടെ നിരവധിപ്പേർ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ ഒാടി നടക്കുമ്പോള്‍ ഇങ്ങനെ ഒരു മുറിയിൽ അടച്ചിരിക്കാൻ തനിക്ക് യാതൊരു മടിയുമില്ലെന്നും ഷമീർ പറയുന്നു. മികച്ച സന്ദേശവും പ്രത്യാശയും നൽകിയാണ് ഈ കൊച്ചു ചിത്രം അവസാനിക്കുന്നത്.

അറിവില്ലായ്മ കൊണ്ട് രണ്ടു പ്രവാസികൾ രോഗം പകർത്തിയതിനാൽ ഇന്ന് സംശയത്തോടു കൂടിയാണ് യാതൊരു തെറ്റും ചെയ്യാത്ത പ്രവാസികളെ പലരും നോക്കുന്നതെന്ന വേദന ചില സുഹൃത്തക്കൾ പങ്കുവച്ചതാണ് ഇത്തരമൊരു ഹ്രസ്വചിത്രം ഒരുക്കാന്‍ വിനോദ് കോവൂരിന് പ്രചോദനമായത്.

ആശയം പങ്കുവച്ചപ്പോൾ സുഹൃത്ത് സേതു മാധവൻ തിരക്കഥ തയാറാക്കി നൽകി. വിനോദ് കോവൂരിന്റെ സഹോദര പുത്രി അഭയ മനോജ് ആണ് ക്യാമറ ചെയ്തത്. ദുബായിലുള്ള കൂട്ടുക്കാരൻ വി.പി. ഫൈസല്‍, എം.എം ലുഹായി എന്നിവരാണ് എഡിറ്റിങ്ങും സംഗീതവുമൊരുക്കിയത്. ചേട്ടനും ചേട്ടത്തിയമ്മയും ഭാര്യയും പൂർണപിന്തുണയുമായി പിന്നണിയിൽ നിന്നതോടെ വിനോദ് കോവൂരിന്റെ ഹ്രസ്വചിത്രം തയാർ. 

English Summary : Vinod Kovoor short film on covid 19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com