വിവാഹശേഷമുള്ള ആദ്യ ജന്മദിനം ആഘോഷിച്ച് നടി സ്നേഹ ശ്രീകുമാർ. ഭർത്താവ് ശ്രീകുമാറിനൊപ്പം ജന്മദിനം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ സ്നേഹ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു.
ശ്രീകുമാർ സർപ്രൈസ് ആയി കേക്ക് ഒരുക്കി വച്ചിരുന്നു. ‘‘പിറന്നാൾ ദിനം. വിവാഹശേഷമുള്ള എന്റെ ആദ്യ പിറന്നാൾ. സർപ്രൈസ് കേക്കിന് ഒരുപാട് നന്ദി ശ്രീ’’– ചിത്രം പങ്കുവച്ചു കൊണ്ട് സ്നേഹ കുറിച്ചു.
2019 ഡിസംബർ 11ന് ആയിരുന്നു സ്നേഹയുടെയും ശ്രീകുമാറിന്റെയും വിവാഹം. മഴവിൽ മനോരമയിലെ മറിമായം എന്ന ആക്ഷേപഹാസ്യ പരമ്പരയിലെ മണ്ഡോദരി, ലോലിതൻ എന്നീ കഥാപാത്രങ്ങളിലൂടെയാണ് സ്നേഹയും ശ്രീകുമാറും ശ്രദ്ധ നേടുന്നത്.
English Summary : Sneha Sreekumar Birthday