പങ്കാളിയുടെ ഫോൺ പരിശോധിക്കുന്ന ശീലമുണ്ടോ ? ബന്ധം തകർച്ചയിലാണ് !

is-it-ok-to-check-your-partners-phone
പ്രതീകാത്മക ചിത്രം
SHARE

പല ബന്ധങ്ങളിലും മൊബൈൽ ഫോൺ ഒരു വില്ലനായി മാറുകയാണ്. പങ്കാളിക്കു വേണ്ടി സമയം മാറ്റിവെയ്ക്കാതെ മൊബൈലിൽ കൂടുതൽ സമയം ചെലവിടുന്നതു മുതൽ‌ സംശയരോഗം മൊബൈലിനെ ചുറ്റിപറ്റിയുണ്ട്. ചിലർ പങ്കാളിയുടെ ഫോൺ അനുവാദമില്ലാതെ പരിശോധിക്കും. അമിതമായ സ്നേഹം, ആകാംക്ഷ, സംശയം എന്നിങ്ങനെ എന്തുമാകാം ഇതിനു കാരണം. എന്തുതന്നെ ആയാലും ഇതു തെറ്റായ പ്രവണതയാണ്. ചിലപ്പോൾ ബന്ധം ഇല്ലാതാകാന്‍ തന്നെ ഇതു കാരണമാകും.

പരസ്പരം ഫോണുകൾ  കൈമാറാനും തയാറുള്ള പങ്കാളികളുടെ ബന്ധം കൂടുതൽ ശക്തമായിരിക്കും എന്ന് ബ്രിട്ടീഷ് കൊളംബിയ, ലിസ്ബന്‍ സർവകലാശാലകൾ സംയുക്തമായി നടത്തിയ പഠനം പറയുന്നു. എന്നാൽ പങ്കാളി അറിയാതെയുള്ള പരിശോധനയല്ല ഇത്. പങ്കാളിയുടെ ഫോൺ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനും തുറന്നു നോക്കാനും സ്വാതന്ത്ര്യമാണിത്. ബന്ധത്തിനു കൂടുതൽ സുതാര്യത ഇതിലൂടെ ഉണ്ടാകും. ബന്ധത്തിനു കൂടുതൽ കരുത്ത് ലഭിക്കുകയും ചെയ്യും.

എന്നാൽ ആവശ്യങ്ങൾക്കായിരിക്കണം ഈ സ്വാതന്ത്രം വിനിയോഗിക്കേണ്ടത്. എന്തെങ്കിലും സംശയം തോന്നുകയാണെങ്കിൽ തുറന്നു ചോദിക്കുക. എല്ലാവർക്കും സ്വകാര്യതയുണ്ടെന്നും സംശയങ്ങള്‍ നിലനിർത്തികൊണ്ട് ഒരു ബന്ധവും മുന്നോട്ടു പോകില്ലെന്നും മനസ്സിലാക്കണം. പങ്കാളി അറിയാതെ ഫോൺ പരിശോധിക്കുമ്പോൾ താൽകാലിക ആശ്വാസം ലഭിക്കും. എന്നാൽ ഭാവി ജീവിതത്തിൽ ഇത് വിള്ളല്‍ വീഴ്ത്തുക തന്നെ ചെയ്യും.

English Summary : Is it ok to check partner's phone

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA