എന്റെ ഭാര്യയെ അല്ലേ ഞാൻ കെട്ടിപ്പിടിക്കുന്നേ ? ജിഷിന്റെ കുറിപ്പ്

jishin-varada
SHARE

ഭാര്യയും നടിയുമായ വരദയ്ക്കൊപ്പം എടുത്ത ചിത്രവും അതേക്കുറിച്ചുള്ള രസികൻ കുറിപ്പും പങ്കുവച്ച് സീരിയൽ താരം ജിഷിൻ മോഹൻ. വരദയുടെ സഹോദരന്റെ വിവാഹദിനത്തിലാണ് ഈ ഫോട്ടോ എടുത്തത്. ഫോട്ടോയെടുക്കാൻ കെട്ടിപ്പിടിച്ചപ്പോൾ വരദയ്ക്ക് ആളുകൾ കാണുന്നതിന്റെ ചമ്മൽ. എന്നാൽ സ്വന്തം ഭാര്യയെ കെട്ടിപ്പിടിക്കാൻ എന്തിനാ നാണമെന്നാണ് കുറിപ്പിലൂടെ ജിഷിന്റെ ചോദ്യം.

ജിഷിൻ മോഹന്റെ കുറിപ്പ് വായിക്കാം; 

അവളുടെ അനിയന്റെ കല്യാണത്തിന് എടുത്ത ഫോട്ടോയാ. രണ്ടു കൂട്ടരുടെയും ഫോട്ടോഗ്രാഫർമാരെ ഞങ്ങള്‍ ശരിക്കും മുതലാക്കി. ഗംഭീര ഫോട്ടോ സെഷൻ ആയിരുന്നു. ഇനീം കൊറേ ഉണ്ട്. വഴിയേ ഇടാം. ഇതിപ്പം ഫോട്ടോ കണ്ടാൽ ഞങ്ങളുടെ കല്യാണമാണോ നടന്നത് എന്ന് തോന്നിപ്പോകും. അതല്ലേലും ഞങ്ങൾ ആർടിസ്റ്റുകൾ അങ്ങനെയാ. ക്യാമറ കണ്ടാൽ പിന്നെ ഒരു ആക്രാന്തമാ.

എന്നാലും ഞാൻ കെട്ടിപ്പിടിച്ചു പോസ് ചെയ്യുമ്പോൾ അവൾക്ക് എന്തോ ഒരു ചമ്മലോ, നാണമോ ഒക്കെ. കുറേപ്പേർ നിൽപ്പുണ്ടേ അവിടെ. അതിനെന്താ അല്ലേ? എന്തിനാ ഇങ്ങനെ നാണക്കേട് വിചാരിക്കുന്നേ? ആര് കണ്ടാൽ എന്താ? എന്റെ ഭാര്യയെ അല്ലേ ഞാൻ കെട്ടിപ്പിടിക്കുന്നേ? അവളുടെ അമ്മേടെ അനുവാദത്തോടു കൂടിയാ ഞാൻ അവളെ കെട്ടിയേ. എന്നിട്ടാ അവൾ എന്നോട് ഇങ്ങനെ പെരുമാറുന്നേ. ഏതായാലും സദ്യയും കഴിച്ചു കല്യാണക്കുറിയും കാണിച്ചു പോയാൽ മതി എല്ലാരും. കേട്ടല്ലോ?

അവളുടെ അനിയന്റെ കല്യാണത്തിന് എടുത്ത ഫോട്ടോയാ. രണ്ടു കൂട്ടരുടെയും ഫോട്ടോഗ്രാഫറെ ഞങ്ങള് ശെരിക്കും മുതലാക്കി. 😜ഗംഭീര ഫോട്ടോ...

Posted by Jishin Mohan on Wednesday, 15 July 2020

English Summary : Actor Jishin Mohan funny note about picture with wife

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA