എന്താണ് പ്രണയം നിങ്ങൾക്ക് നല്‍കുന്നത് ? വിലയിരുത്താം

analyse-you-love-and-find-outcome
പ്രതീകാത്മക ചിത്രം
SHARE

പ്രണയത്തിന്റെ ആദ്യ നാളുകളിൽ ഒരു തരം ആകാക്ഷയായിരിക്കും. കൂടുതൽ അറിയാനും സംസാരിക്കാനും ഹൃദയം വെമ്പും. എന്നാൽ സമയം കടന്നു പോകും തോറും പല ബന്ധങ്ങളിലും സന്തോഷം കുറഞ്ഞു വരും. കമിതാവിനോടു സംസാരിക്കുന്നതും പെരുമാറുന്നതും ഒരു കടമ പോലെയായി മാറും. ഇതെല്ലാം കടുത്ത അതൃപ്തിയും വേദനയുമാണ് സമ്മാനിക്കുക. നിങ്ങളുടെ ബന്ധം ഇങ്ങനെയാണോ? അതെ എന്നാണ് ഉത്തരമെങ്കിൽ സ്വയം ചില ചോദ്യങ്ങൾ ചോദിക്കാൻ സമയമായി.

പ്രണയം നിങ്ങൾക്ക് തരുന്നത് എന്ത്?

എല്ലാം മനസ്സിലാക്കുന്ന ഒരു പങ്കാളിയെ ആണ് പ്രണയത്തിലൂടെ ലഭിക്കേണ്ടത്. പരസ്പരം താങ്ങായി നിന്ന് വേദനകളും വികാരങ്ങളും പങ്കുവയ്ക്കാന്‍ സാധിക്കണം. ആരെല്ലാം അവഗണിച്ചാലും ഒപ്പം ഉണ്ടാകുമെന്ന വിശ്വാസം ലഭിക്കണം. ഇതു നിങ്ങൾക്കു കിട്ടുന്നുണ്ടോ എന്നു ചിന്തിക്കുക. സ്വയം ചോദിക്കുക. ഒരുപക്ഷേ, വേദന മാത്രം എന്നാകും ലഭിക്കുന്നതെന്ന ഉത്തരം.

അവഗണ അനുഭവിക്കുന്നുണ്ടോ?

പ്രണയം വേദനയാണ് തരുന്നതെങ്കിൽ അതിന്റെ പ്രധാന കാരണം അവഗണന ആയിരിക്കും. നിങ്ങളുടെ ഫോൺ കോളുകൾ, ആഗ്രഹങ്ങൾ എന്നിവയോടു തീരെ താൽപര്യമില്ലാത്ത രീതിയിലായിരിക്കും പങ്കാളിയുടെ പെരുമാറ്റം. നിങ്ങൾക്കു വേണ്ടി സമയം മാറ്റിവയ്ക്കാന്‍ തയാറാകാതെ എപ്പോഴും തിരക്കിലാണ് എന്നു പറയും.

വഴക്കും കരച്ചിലും പതിവാണോ?

ആദ്യമെക്കെ സഹിക്കുമെങ്കിലും തുടർച്ചയായ അവഗണന വഴക്കുകളിലേക്കും സംശയങ്ങളിലേക്കും കാര്യങ്ങളെ നയിക്കും. സംസാരം എന്നും  അവസാനിക്കുന്നത് കരച്ചിലിലോ കലഹത്തിലോ ആയിരിക്കും. ഇങ്ങനെയാണ് പല ബന്ധങ്ങളും മുന്നോട്ടു പോകുന്നത്.

ഇപ്പോഴും പ്രതീക്ഷയിലാണോ ?

പഴയ നല്ല നാളുകള്‍ തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് പല ബന്ധങ്ങളും തുടരുന്നത്.  പ്രണയം അവസാനിപ്പിക്കുന്നത് തെറ്റാണെന്നും എല്ലാം സഹിക്കാമെന്നും പലരും കരുതുന്നു. ഇത് അവസരമായി എടുത്ത് ചൂഷണം ചെയ്യുന്നവരുമുണ്ട്. 

തീരുമാനമെടുക്കാം

ദുഃഖവും വേദനയും മാത്രം തരുന്ന ഒരാൾക്കു വേണ്ടി ജീവിക്കുന്നതിൽ അർഥമില്ല. വേദന നൽകുകയല്ല, പരസ്പരം ആശ്വാസം നൽകുന്നതാകണം ഓരോ ബന്ധങ്ങളും. അതിനാൽ കാര്യങ്ങൾ തുറന്നു സംസാരിച്ച് പരസ്പരം മനസ്സിലാക്കി മുന്നോട്ടു പോകാന്‍ അവസാനശ്രമം നടത്തുക. അല്ലാത്തപക്ഷം ആരോഗ്യകരമായി ബന്ധം അവസാനിപ്പിക്കുക. നിങ്ങളെ ഉൾകൊള്ളാനോ മനസ്സിലാക്കാനോ സാധിക്കാത്ത ഒരാൾക്കു വേണ്ടി ജീവിതം പാഴാക്കണോ?

English Summary : Analyse your love

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA