കോവിഡ് ഭേദമായി വീട്ടിൽ തിരിച്ചെത്തി; നന്ദി പറഞ്ഞ് സീരിയൽ താരം

shrenu-parikh-discharged-from-hospital-after-covid-19-treatment
ഷ്രീനു പാരിഖ്
SHARE

കോവിഡ് ഭേദമായതായി അറിയിച്ച് ഹിന്ദി സീരിയൽ താരം ഷ്രീനു പാരിഖ്. വീട്ടിലേക്ക് തിരിച്ചെത്തിയെന്നും തനിക്കു വേണ്ടി പ്രാർഥിച്ചവർക്ക് നന്ദിയുണ്ടെന്നും ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെ ഷ്രീനു അറിയിച്ചു. ഇനി കുറച്ചു ദിവസം നിരീക്ഷണത്തിലായിരിക്കുമെന്നും താരം വ്യക്തമാക്കി. 

വീൽചെയറിൽ വീട്ടിലേക്ക് വരുന്നതിന്റെ ചിത്രം പങ്കുവച്ചിട്ടുണ്ട്. ‘‘എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ, സുഹൃത്തുക്കളേ, അഭ്യുദയകാംക്ഷികളേ. നിങ്ങളുടെ സ്നേഹത്തിനും അനുഗ്രഹത്തിനും എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല. ദൈവത്തിന്റെ അനുഗ്രഹം കൊണ്ടും നിങ്ങളുടെ പ്രാർഥനകൊണ്ടും ഞാന്‍ വളരെ വേഗം രോഗമുക്തി നേടുകയും ആശുപത്രി വിടുകയും ചെയ്തിരിക്കുന്നു. 

ഇപ്പോൾ വീട്ടിൽ ഐസൊലേഷനിലാണ്. നിങ്ങൾ എല്ലാവരോടും വ്യക്തിപരമായി മറുപടി പറയണമെന്നുണ്ട്. ഒരുപാട് പങ്കുവയ്ക്കാനുണ്ട്. അതെല്ലാം ഒരു നല്ല അവസരത്തിലാകട്ടെ. സർവശക്തൻ നിങ്ങളെ എല്ലാവരേയും അനുഗ്രഹിക്കട്ടേ. സുരക്ഷിതരായിരിക്കൂ’’– ഷ്രീനു ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 

shirenu-parikh-2

കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് താൻ ചികിത്സയിലാണെന്ന് അഞ്ചു ദിവസം മുൻപാണ് ഷ്രീനു ആരാധകരെ അറിയിച്ചത്. പ്രാർഥിക്കണമെന്നും എല്ലാവരും സുരക്ഷിതരായി ഇരിക്കണമെന്നും താരം ആവശ്യപ്പെട്ടിരുന്നു.

ഹിന്ദിയിലെ മുന്‍നിര നായികമാരിൽ ഒരാളായ ഷ്രിനു 2010 ലാണ് അഭിയരംഗത്തെത്തുന്നത്. പ്രണയ സീരിയലുകളിലെ അഭിനയം താരത്തിന് നിരവധി ആരാധകരെ നേടി കൊടുത്തത്. ഷ്രീനു സുരക്ഷിതയായി തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.

English Summary : Actress Shrenu Parikh discharged from hospital after covid-19 treatment

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA