ദീപന്റെ മകളുടെ പിറന്നാൾ ആഘോഷം, സ്നേഹം പങ്കുവച്ച് സഹതാരങ്ങൾ; ചിത്രങ്ങൾ

actor-deepan-murali-daughter-birthday-celebration
SHARE

മകള്‍ മേധസ്വിയുടെ പിറന്നാൾ ആഘോഷമാക്കി നടൻ ദീപൻ മുരളി. ജൂലൈ 22ന് ആയിരുന്നു മേധസ്വിയുടെ പിറന്നാൾ. മകൾക്ക് ഒരു വയസ്സ് തികയുമ്പോൾ വലിയ രീതിയിലുള്ള ആഘോഷങ്ങളാണ് ആഗ്രഹിച്ചതെങ്കിലും കോവിഡ് വ്യാപന പശ്ചാത്തലത്തിൽ എല്ലാം വളരെ ലളിതമാക്കിയാണ് നടത്തിയത്.

deepan-murali-daughter-bday-celebration-2

തിരുവനന്തപുരത്തെ വീട്ടിൽ നടന്ന പരിപാടിയില്‍ ബിഗ്ബോസിലെ താരങ്ങളായ സാബു, അർച്ചന സുശീലൻ, ദയ, ആര്യ എന്നിവർ പങ്കെടുത്തു. 

deepan-murali-daughter-bday-celebration-3

ദീപനും ഭാര്യ മായയും മേധസ്വിയും നീല നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചത്. നീല ഉടുപ്പ് ധരിച്ചിരിക്കുന്ന കുട്ടിയുടെ രൂപമുള്ള കേക്കാണ് വിശേഷ ദിനത്തിൽ മേധസ്വിക്ക് വേണ്ടി ഒരുക്കിയത്. സിനിമ–സീരിയൽ മേഖലയിലുള്ള 60 താരങ്ങള്‍ മേധസ്വിക്ക് ആശംസകള്‍ നേരുന്ന വിഡിയോ ദീപൻ നേരത്തെ പങ്കുവച്ചിരുന്നു.

deepan-murali-daughter-bday-celebration-4

ദീപന്റെ അമ്മയുടെ പേര് സരസ്വതി എന്നാണ്. അതുകൊണ്ടാണ് സരസ്വതിയുടെ മറ്റൊരു പര്യായമായ മേധസ്വി എന്ന് മകൾക്ക് പേരിട്ടതെന്ന് ദീപൻ വ്യക്തമാക്കിയിട്ടുണ്ട്. 

View this post on Instagram

Medhukutti's first birthday 🎂

A post shared by Archana Suseelan (@archana_suseelan) on

മലയാളം സീരിയലുകളിലെ നിറസാന്നിധ്യമായ ദീപൻ, മോഹന്‍ലാൽ അവതാരകനായി എത്തിയ ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാർഥികളിൽ ഒരാളായിരുന്നു. ‘ഇനി ഞങ്ങൾ മൂന്ന്’ എന്ന കുറിപ്പോടെ ഭാര്യയുടെ നിറവയറിൽ ചുംബിക്കുന്ന ചിത്രം പങ്കുവച്ചാണ് അച്ഛനാകാൻ പോകുന്ന വിവരം ആരാധകരെ അറിയിച്ചത്. 2018 ഏപ്രിലില്‍ 28നാണ് ദീപനും മായയും വിവാഹിതരായത്.

English Summary : Deepan Murali' daughter birhtday celebration

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA