ജിമ്മൻമാരെ ജീവിത പങ്കാളിയാക്കാൻ സ്ത്രീകൾക്ക് താൽപര്യമില്ലെന്ന് പഠനം

men-with-dad-bods-just-make-better-fathers
Image Credit : Improvisor / Shutterstock.com
SHARE

ജിമ്മന്മാരേക്കാൾ അൽപം ഭാരം കൂടിയതും പരന്ന ശരീര പ്രകൃതിയുമുള്ള (ഡാഡ് ബോഡ്) പുരുഷന്മാരെയാണ് ജീവിത പങ്കാളിയാക്കാന്‍ സ്ത്രീകൾ താൽപര്യപ്പെടുന്നതെന്ന് പഠനം. യൂണിവേഴ്സിറ്റി ഓഫ് സൗത്ത് മിസിസിപ്പി ആണ് 800 സ്ത്രീകളെ ഉൾപ്പെടുത്തി പഠനം നത്തിയത്. സിക്സ് പാക് ശരീരമുള്ളവർ ആകർഷണമുള്ളവരാണെന്ന് സമ്മതിക്കുന്നണ്ടെങ്കിലും മികച്ച ഭർത്താവും അച്ഛനുമാകാന്‍ അത്ര പോരെന്നാണ് സ്ത്രീകളുടെ അഭിപ്രായം.

ഡാഡ് ബോഡ് ശരീരമുള്ളവർ കുട്ടികളുമായി നന്നായി ഇടപെടുകയും അവർക്കായി കൂടുതല്‍ സമയം മാറ്റിവയ്ക്കുകയും ചെയ്യും. എന്നാൽ ശരീരത്തിൽ കൂടുതൽ ശ്രദ്ധ നൽകുന്നവർക്ക് കുട്ടികൾ പലപ്പോഴും ശല്യമായി തോന്നുമെന്നും അനാവശ്യമായി കാർക്കശ്യത്തോടെ പെരുമാറുമെന്നുമാണ് സ്ത്രീകളുടെ അഭിപ്രായം. 

dad-bod
Image Credit : Josep Suria / Shutterstock.com

പ്രണയിക്കാനും ഡേറ്റിങ്ങിനുമൊക്കെ ജിം ബോഡിയുള്ളവരെ തിരഞ്ഞെടുക്കാൻ സ്ത്രീകള്‍ക്ക് മടിയില്ല. എന്നാൽ ബന്ധം ശക്തമാക്കാനോ, ഇവരെ വിവാഹം കഴിക്കാനോ താൽപര്യപ്പെടുന്നില്ലെന്നാണ് പഠനത്തിലെ കണ്ടെത്തൽ. 

English Summary : men with dad bods just make better fathers and husbands

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA