പങ്കാളി വൈകാരികമായി ചൂഷണം ചെയ്യുകയാണോ ? ; തിരിച്ചറിയാം, രക്ഷപ്പെടാം

these-are-5-things-partner-say-to-keep-you-in-abusive-relationship
Image Credit : VGstockstudio / Shutterstock.com
SHARE

ഇഷ്ടമുള്ള പല കാര്യങ്ങളും പങ്കാളിയെപ്പേടിച്ച് വേണ്ടെന്നു വയ്ക്കാറുണ്ടോ? നിങ്ങളെ വല്ലാതെ നിയന്ത്രിക്കാൻ പങ്കാളി ശ്രമിക്കാറുണ്ടോ? നിങ്ങളുടെ സ്വാതന്ത്ര്യങ്ങളിൽ അമിതമായി തലയിടാറുണ്ടോ? എങ്കിൽ ഉറപ്പിച്ചോളൂ, നിങ്ങളൊരു മര്യാദയില്ലാത്ത ബന്ധത്തിൽ അകപ്പെട്ടിരിക്കുകയാണ്. വൈകാരികമായി തളച്ചിടാൻ ശ്രമിക്കുന്ന അത്തരം പങ്കാളികളിൽനിന്ന് രക്ഷനേടാനും വഴികളുണ്ട്. അതിനായി ആദ്യം വേണ്ടത് നിങ്ങളെ പങ്കാളി ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണെന്ന തിരിച്ചറിവാണ്.

1. എന്തിനാണ് എപ്പോഴുമിങ്ങനെ ഇമോഷണലാകുന്നത്

എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യവും സ്നേഹവും പങ്കാളികൾക്കിടയിൽ ഉണ്ടാകണം. എന്നാൽ വൈകാരികമായി ചൂഷണം ചെയ്യുന്ന ഒരു പങ്കാളിയാണുള്ളതെങ്കിൽ നിങ്ങൾക്ക് കാര്യങ്ങൾ  തുറന്നു പറയാൻ വല്ലാത്ത ഭയമായിരിക്കും. പേടിച്ചു പേടിച്ചായിരിക്കും ഓരോ നിമിഷവും പങ്കാളിക്കൊപ്പം നിങ്ങൾ ചെലവഴിക്കുക. നിങ്ങളെ ഒരിക്കലും മനസ്സിലാക്കില്ല എന്നുറപ്പുള്ള അത്തരം പങ്കാളികളോടൊപ്പമുള്ള ജീവിതം വളരെ ദുഷ്കരമായിരിക്കും.

2. ഞാനങ്ങനെ ഒരിക്കലും പറഞ്ഞിട്ടില്ല

വൈകാരികമായി ചൂഷണം ചെയ്യുന്ന പങ്കാളികൾ ഒരിക്കലും അവരുടെ ഭാഗത്ത് തെറ്റുണ്ടെന്ന് അംഗീകരിച്ചു തരില്ല. നിങ്ങൾ എത്ര തന്നെ സംസാരിക്കാൻ ശ്രമിച്ചാലും നിങ്ങളവരെ ഒരിക്കലും കേൾക്കാൻ തയാറായില്ലെന്നും മനസ്സിലാക്കാൻ ശ്രമിച്ചില്ലെന്നും പറഞ്ഞ് അവർ തർക്കിച്ചുകൊണ്ടിരിക്കും. 

3. നിനക്കെന്നെ വിശ്വാസമില്ല

ചില പങ്കാളികൾ തുടർച്ചയായി നിങ്ങളോട് വിശ്വാസ വഞ്ചന കാണിച്ചുകൊണ്ടേയിരിക്കും. എങ്കിലും നിങ്ങളവരെ വിശ്വസിക്കുന്നില്ല എന്ന് പരാതി പറയുകയും ചെയ്യും. നിങ്ങളെ തുടർച്ചയായി മുറിവേൽപ്പിച്ചു കൊണ്ടിരിക്കുകയും അവരെ വിശ്വസിക്കാത്തതിന്റെ പഴി നിങ്ങളിൽ ചാരുകയും ചെയ്യും. 

4. എല്ലാം നീ കാരണമാണ്

ബന്ധങ്ങളിൽ വിള്ളൽ വീഴാൻ കാരണം നിങ്ങളുടെ ഭാഗത്തു നിന്നുള്ള കുഴപ്പമാണെന്ന് സ്ഥാപിച്ചെടുക്കാൻ അവർ നിരന്തരം ശ്രമിച്ചുകൊണ്ടേയിരിക്കും. രണ്ടു ഭാഗത്തും പ്രശ്നങ്ങളുണ്ടെങ്കിൽക്കൂടി വൈകാരികമായി ചൂഷണം ചെയ്യുന്നവർ എല്ലാക്കുറ്റവും പങ്കാളികളിൽ അടിച്ചേൽപ്പിക്കും.

5. എനിക്കീ ബന്ധം തുടരാൻ താൽപര്യമില്ല

എല്ലാ കുഴപ്പങ്ങളും ഉണ്ടാക്കി വയ്ക്കുകയും നിഷ്കളങ്കത ഭാവിക്കുകയും ചെയ്യും. നിങ്ങൾ നന്നാവാൻ തയാറായാൽ വിട്ടുവീഴ്ച ചെയ്ത് ബന്ധം മുന്നോട്ടു കൊണ്ടുപോകാൻ തയാറാണെന്നൊക്കെ അങ്ങു പറഞ്ഞു കളയും. സ്വന്തം കുഴപ്പങ്ങൾ വിദഗ്ധമായി മറച്ച് നിങ്ങളെ വൈകാരികമായി ചൂഷണം ചെയ്താൽ ഉറപ്പിച്ചോളൂ എത്രയും വേഗം ആ റിലേഷൻഷിപ്പിൽനിന്ന് പുറത്തു കടക്കുന്നതാണ് നിങ്ങൾക്കും അവർക്കും നല്ലത്.

English Summary : 5 Things manipulative partner say to keep you in an emotionally abusive relationship

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA