പങ്കാളിക്ക് തന്നോടുള്ളത് യഥാർഥ പ്രണയമാണോ ? പരിശോധിക്കാം ഇങ്ങനെ

HIGHLIGHTS
  • വിമർശനങ്ങൾ മാത്രമാണോ പങ്കാളി ചൊരിയുന്നത്
  • സ്നേഹം, പ്രണയവുമൊക്കെ പ്രകടിപ്പിക്കാനുള്ളതാണ്
signs-that-indicating-your-relationship-is-running-without-love
Image Credit : Antonio Guillem / Shutterstock.com
SHARE

പങ്കാളിയില്‍നിന്ന് തനിക്ക് ലഭിക്കുന്നത് യഥാർഥ പ്രണയമാണോ ? ആ പ്രണയം ഒരോ ദിവസവും കുറയുകയാണോ ? ആ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരാളാണോ താൻ ? മറ്റൊരു ബന്ധം പങ്കാളി ആഗ്രഹിക്കുന്നുണ്ടോ.... ഇങ്ങനെയുള്ള സംശയം ചിലപ്പോഴെങ്കിലും ബന്ധങ്ങളിൽ ശക്തമാകാറുണ്ട്. ജോലി ഭാരം, സാമ്പത്തിക പ്രതിസന്ധി, മറ്റു സമ്മർദ്ദങ്ങൾ എന്നിവ ചൂണ്ടികാട്ടി ഇത്തരം സംശയങ്ങൾക്ക് തടയിടാനാകും പലരും ശ്രമിക്കുക. എന്നാൽ മനസ്സിലുള്ള കാര്യങ്ങൾ അവർ പോലുമറിയാതെ പെരുമാറ്റത്തിലൂടെ പുറത്തു വരുന്നു. പ്രണയിച്ചു തുടങ്ങാൻ എളുപ്പമാണ്. എന്നാൽ ആ ബന്ധം നിലനിർത്താൻ അതീവ ശ്രദ്ധയും വൈദഗ്ധ്യവും വേണം.

ഏതോ കടമ നിർവഹിക്കുന്നതു പോലെയല്ല പ്രണയിക്കേണ്ടത്. പ്രണയം അനുഭവിക്കാനും ആസ്വദിക്കാനുമുള്ളതാണ്. പങ്കുവയ്ക്കുമ്പോഴും പ്രകടപ്പിക്കുമ്പോഴുമാണ് അത് പൂർണതയിലെത്തുന്നത്. ഒരാൾ ഇതിനൊന്നും തയാറല്ലെങ്കിൽ ആ ബന്ധം വേദന മാത്രമാണ് നൽകുക. ഇത് മനസ്സിലാക്കി തുറന്നു സംസാരിക്കാനും എന്നിട്ടും ശരിയാകുന്നില്ലെങ്കില്‍ ആ ബന്ധം അവസാനിപ്പിക്കുകയും ചെയ്യുന്നതാണ് നല്ലത്. ചെറിയ പ്രശ്നങ്ങൾ എല്ലാ ബന്ധത്തിലും പലപ്പോഴായി കാണും. എന്നാൽ അത് തുടർച്ചയാകുമ്പോഴാണ് പ്രതിസന്ധി ഉണ്ടാകുന്നത്. നിങ്ങളുടെ പങ്കാളിക്ക് ബന്ധം തുടരാനുള്ള താൽപര്യമുണ്ടോ എന്നു തിരിച്ചറിയാനും വിലയിരുത്താനും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.

അരികിൽ ഉണ്ടായിരുന്നെങ്കിൽ

ഏതാരു ബന്ധത്തിലും ആത്മാർഥയുടെ ആദ്യ പടി സാമിപ്യമാണ്. തന്റെ പങ്കാളിക്ക് ആവശ്യമുള്ളപ്പോൾ ഒപ്പമുണ്ടാകാൻ യഥാർഥ പ്രണയം മനസ്സിലുള്ളവർ എപ്പോഴും ശ്രദ്ധിക്കും. എന്നാൽ അത്തരം ഘട്ടങ്ങളിലൊന്നുംതന്നെ ഒപ്പമില്ലെങ്കിൽ പങ്കാളിക്ക് നിങ്ങളോടുള്ള പ്രണയം നഷ്ടമായി എന്നു മനസ്സിലാക്കാം. ആ വ്യക്തി കടമകൾ പോലെ തന്റെ കാര്യങ്ങൾ ചെയ്തു തീർക്കാനാണ് ശ്രമിക്കുന്നതെന്നു തിരിച്ചറിയണം.

താൽപര്യമില്ല

നിങ്ങളുടെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ അറിയാൻ താൽപര്യം കാണിക്കാതെ സ്വന്തം കാര്യങ്ങളിൽ മാത്രം മുഴുകിയിരിക്കുന്നത് ദുർബലമായ ബന്ധത്തിന്റെ ലക്ഷണമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍, ആഗ്രഹങ്ങൾ, നിത്യജീവിതത്തിലെ സംഭവങ്ങൾ എന്നിവയെല്ലാം ശ്രദ്ധിക്കാതെയുള്ള പോക്ക് അധികം മുന്നോട്ടു പോകാൻ താൽപര്യമില്ല എന്നതിന്റെ സൂചനയാണ്.

വിമർശനങ്ങൾ മാത്രം

മറ്റൊന്നുമില്ലെങ്കിലും വിമർശനങ്ങൾക്ക് മാത്രം യാതൊരു കുറവും ഉണ്ടാകില്ല. അത് ചെയ്തത് ശരിയായില്ല, അങ്ങനെ പറയരുത്, അവിടെ പോകരുത്, അതു തെറ്റാണ്, ഇത് മോശമാണ്....അങ്ങനെ നിങ്ങൾ ചെയ്തതിലെ തെറ്റുകള്‍ കണ്ടെത്താനും വിമർശിക്കാനും മാത്രം ശ്രമിക്കുന്നുണ്ടോ ? അഭിനന്ദിക്കുകയും പിന്തുണയ്ക്കുകകയും ചെയ്യാതെ വിമർശനം മാത്രം ചൊരിയുന്ന ആൾ ശരിക്കും നിങ്ങളെ ഒരു ശല്യമായാണ് കരുതുന്നത്. 

ഭാവി എങ്ങനെ 

ഭാവി ജീവിതത്തെ കുറിച്ച് സംസാരിക്കുകയും ആശങ്കള്‍ പങ്കുവയ്ക്കുകയും പദ്ധതികൾ തയാറാക്കുകയും ചെയ്യുന്നയാൾ നിങ്ങൾ എന്നും ഒപ്പമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നു. നിങ്ങളുടെ പ്രണയം നഷ്ടമാകരുതെന്നും അതിനെ മൂല്യമുള്ള ഒന്നായും കണക്കാക്കുന്നു. എന്നാല്‍ പ്രണയത്തിന്റെ മുന്നോട്ടു പോകും തോറും ആശങ്കളെല്ലാം വെടിഞ്ഞ്, എന്തെങ്കിലും ആകട്ടെ എന്ന രീതിയിൽ മുന്നോട്ടു പോകുന്ന വ്യക്തി  നിങ്ങൾ ഒപ്പമുണ്ടാകണമെന്ന് ഇപ്പോൾ ആഗ്രഹിക്കുന്നുണ്ടാവില്ല.

ആവശ്യങ്ങളോട് മുഖം തിരിക്കൽ

സ്നേഹം, പ്രണയവുമൊക്കെ പ്രകടിപ്പിക്കാനുള്ളതാണ്. ലാളനകളും നല്ല വാക്കുകളും ഒന്നിച്ചുള്ള യാത്രകളും നിങ്ങൾ ആഗ്രഹിക്കുകയും എന്നാൽ അതറിയുമെങ്കിലും പങ്കാളി അതിനോടെല്ലാം മുഖം തിരിക്കുകയുമാണോ ? എങ്കിൽ അയാൾ നിങ്ങൾക്ക് അത്ര പ്രാധാന്യം നൽകുന്നില്ലെന്ന് തിരിച്ചറിയുക. 

English Summary : signs your partner is tolerating you rather than loving you

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA