വീട് ജപ്തിയുടെ വക്കിൽ; ഒപ്പം കളിച്ച് നേടിയത് 10 ലക്ഷം; ഉടൻ പണം പുതുവത്സര സമ്മാനം വിഷ്ണുവിന്

HIGHLIGHTS
  • എറണാകുളം കുമ്പളം സ്വദേശിയാണ് വിഷ്ണു തങ്കച്ചൻ
  • എട്ടു ലക്ഷത്തോളം രൂപ തിരിച്ചടയ്ക്കാനുണ്ട്
vishnu-won-udan-panam-new-year-special-gift
SHARE

മഴവിൽ മനോരമ ഉടൻ പണം 3.0 യുടെ പുതുവത്സര സമ്മാനമായ 10 ലക്ഷം എറണാകുളം കുമ്പളം സ്വദേശി വിഷ്ണു തങ്കച്ചന്. പ്രേക്ഷകർക്ക് ഒപ്പം കളിച്ച് സമ്മാനം നേടാനുള്ള അവസരം ഉടൻ പണം ഒരുക്കുന്നുണ്ട്. ഇതാണ് വിഷ്ണുവിന് ഭാഗ്യമായത്. താമസിക്കുന്ന വീട് ജപ്തി ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് ഈ നേട്ടമെന്നത് വിഷ്ണുവിനും കുടംബത്തിനും ആശ്വാസമായി.

ദിവസക്കൂലിക്ക് ഡ്രൈവറായി ജോലി ചെയ്യുകയാണ് വിഷ്ണു. അച്ഛൻ മത്സ്യത്തൊഴിലാളിയും അമ്മ തയ്യല്‍ തൊഴിലാളിയുമാണ്. സഹോദരിയുടെ വിവാഹാവശ്യത്തിനായാണ് വീട് പണയം വെച്ചത്. ഇത് കൃത്യമായി തിരിച്ചടയ്ക്കാനാവാതെ വന്നതോടെ പലിശ പെരുകി. എട്ടു ലക്ഷത്തോളം രൂപ ഇപ്പോൾ തിരിച്ചടയ്ക്കാനുണ്ടെന്നും ജപ്തിയുടെ വക്കിലാണെന്നും വിഷ്ണു പറയുന്നു.

ജീവിതം കഷ്ടപ്പാടിലൂടെ കടന്നുപോകുന്ന സമയത്താണ് ഉടൻ പണം കളിച്ചു തുടങ്ങിയത്. പുതുവത്സര സമ്മാനമായ 10 ലക്ഷം രൂപയ്ക്കു വേണ്ടി ആത്മാർഥമായി പരിശ്രമിച്ചിരുന്നു. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകി. എങ്കിലും സമ്മാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നും വിഷ്ണു പറയുന്നു.

English Summary : Ernakulam Native Vishnu won Udan panam Newyear special prize

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA