സഹജീവികളോടുള്ള കരുതലുമായി ആരതി സെബാസ്റ്റ്യൻ

HIGHLIGHTS
  • കോവിഡ് പ്രതിരോധത്തിലെ മുന്നണിപ്പോരാളികളെ ആദരിക്കാം
  • കോവിഡ് പോരാളികൾക്ക് വോട്ട് രേഖപ്പെടുത്താം
manoramaonline-malabar-gold-and-diamonds-golden-salute-covid-warriors-campaign-arathy-sebastian
ആരതി സെബാസ്റ്റ്യൻ
SHARE

കൊറോണക്കാലത്ത് സഹജീവികളോടുള്ള കരുതലുമായി നിരവധിപ്പേരാണ് മുന്നിട്ടിറങ്ങിയത്. ലോക്ഡൗൺ മൂലം ബുദ്ധിമുട്ടിലായ തന്റെ നാട്ടുകാർക്കു വേണ്ടി പ്രവർത്തിക്കാനായി എന്ന സംതൃപ്തിയിലാണ് ചെങ്ങന്നൂർ പാണ്ടനാട് സ്വദേശിനി ആരതി സെബാസ്റ്റ്യൻ. ആരതിയെ വിവാഹം കഴിച്ചയച്ചിരിക്കുന്നത് കോട്ടയത്താണ്. മാർച്ച് മാസം ചെങ്ങന്നൂർ എത്തിയ ആരതിക്കു ലോക്ഡൗൺ മൂലം തിരികെ കോട്ടത്തേയ്ക്ക് തിരിച്ച് പോകാനാകാതെ വന്നു. ആ സമയത്താണ് തന്റെ വാർഡിൽ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിക്കുന്നത്. ആരതി അതിൽ ചേർന്നു പ്രവർത്തിക്കുകയും ആ വാർഡിെല കുടുംബങ്ങളിൽ ഭക്ഷണമെത്തിക്കാൻ മുന്നിട്ടിറങ്ങുകയും ചെയ്തു. 

പാണ്ടിനാട് രണ്ടാം വാർഡിലും അടുത്ത വാർഡിലും കാൻസർ രോഗികൾക്കും മറ്റുമുള്ള മരുന്നെത്തിച്ചു. വിധവകളും നിർധനരുമായവർക്കായി കിറ്റുകൾ എത്തിച്ചുനൽകാനും ഇവർക്കായി. കോട്ടയത്ത് കോടതിയിൽ ടൈപ്പിസ്റ്റും കോൺഫിഡൻഷ്യൽ അസിസ്റ്റന്റുമാണ് ആരതി. ആലപ്പുഴ സബ് കളക്ടറുടെ കീഴിൽ പ്രവർത്തിക്കുന്ന സ്റ്റാർ (STAR) എന്ന സാമൂഹിക സന്നദ്ധ സേനയുെട ചെങ്ങന്നൂർ ബ്ലോക്കിന്റെ കോഡിനേറ്ററാണ് ആരതി ഇപ്പോൾ. അതിന്റെ ഭാഗമായി വാർഡുകളിൽ അണുനശീകരണം, കോവിഡ് ബോധവത്കരണം, ബ്രേക് ദ ചെയിന്റെ ഭാഗമായി കടകളും പൊതു സ്ഥലങ്ങളും സന്ദർശിക്കുക, അവർ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നു പരിശോധിച്ച് ദിവസവും സബ് കലക്ടർക്ക് റിപ്പോർട്ട് നൽകുക തുടങ്ങിയ ദിവസേന ചെയ്തുപോരുന്നു. 

ഒരോ ദിവസവും റയിൽവേ സ്റ്റേഷനിലെത്തുന്ന യാത്രക്കാരുെട കണക്കെടുക്കുക, അവർക്ക് ക്വാറന്റീനു വേണ്ടുന്ന നിർദേശങ്ങൾ നൽകുക തുടങ്ങിയവയൊക്കെ ഇവരുെട പ്രവർത്തന പരിധിയിൽ വരുന്നു. പ്രതിഫലേഛയില്ലാതെ 80ൽ അധികം ദിവസങ്ങളായി ആരതി ഈ ടീമിനൊപ്പം പ്രവർത്തിക്കുന്നു.

2018 ലേയും 2019 ലേയും പ്രളയത്തിൽ പാണ്ടനാട് മുങ്ങിയപ്പോഴും ആരതി സന്നദ്ധസേവനവുമായി മുന്നിട്ടിറങ്ങിയിരുന്നു. അന്ന് പ്രളയത്തിൽ മുങ്ങിയ ഈ പ്രദേശത്ത് ആളുകളെ കണ്ടെത്തുന്നതിനും അവർക്കായി ഭക്ഷണമെത്തിക്കുന്നതിനും ആരതി മുന്നിൽത്തന്നെയുണ്ടായിരുന്നു. ആ സമയത്ത് ഏകദേശം 60 ലക്ഷം രൂപയുെട സഹായങ്ങൾ ക്രോഡീകരിക്കുവാനും ഇവർക്കായി. പ്രളയത്തിൽ വീടുനഷ്ടപ്പെട്ടവർക്കു വീടുവയ്ക്കുന്നതിനും അറ്റകുറ്റപണികൾക്കുമായും നിരവധി സാമ്പത്തിക സഹായങ്ങൾ ക്രമീകരിക്കാനും ആരതിയുെട നേതൃത്വത്തിനായി. 2019 ൽ വയനാട്ടിലെ ഉരുൾപൊട്ടലിൽ മൂന്ന് ലോഡ് സാധനങ്ങൾ എത്തിക്കുന്നതിനും ആരതി മുൻപന്തിയിൽ തന്നെ നിന്നു.

കോവിഡ് പ്രതിരോധത്തിലെ മുന്നണിപ്പോരാളികളെ ആദരിക്കാൻ മനോരമ ഓൺലൈൻ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സുമായി ചേർന്ന് ഒരുക്കുന്ന ഗോൾഡൻ സല്യൂട്ട് പദ്ധതിക്ക് ഗംഭീര സ്വീകരണമാണ് വായനക്കാരിൽനിന്നും ലഭിച്ചത്.

കോവിഡ് പ്രതിരോധത്തിന് സന്നദ്ധരായ നൂറുകണക്കിനാളുകളെ വായനക്കാർ പദ്ധതിയിലേക്ക് നാമനിർേദശം ചെയ്തു. ഇതിൽനിന്നും മനോരമ ഓൺലൈൻ എഡിറ്റോറിയൽ ടീം തിരഞ്ഞെടുത്തിരിക്കുന്ന വ്യക്തികളിൽ ഒരാളാണ് കോട്ടയത്ത് കോടതിയിൽ ടൈപ്പിസ്റ്റും കോൺഫിഡൻഷ്യൽ അസിസ്റ്റന്റുമാണ് ആരതി.

കോവിഡ് പോരാളികൾക്ക് വോട്ട് രേഖപ്പെടുത്താം 

English Summary : Manorama Online - Malabar Gold & Diamonds Golden Salute CSR Campaign - Arathy Sebastian

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA