‘എന്റെ ആദ്യ നായകനൊപ്പം’ ; ഷിജുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് രശ്മി സോമൻ

reshmi-soman-shiju
രശ്മി സോമനും ഷിജുവും
SHARE

സിനിമയിലെ തന്റെ ആദ്യ നായകൻ ഷിജുവിന് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് നടി രശ്മി സോമൻ. 1996 ൽ പുറത്തിറങ്ങിയ ‘ഇഷ്ടമാണ് നൂറുവട്ടം’ എന്ന സിനിമയിലാണ് ഇരുവരും മുഖ്യ വേഷത്തിൽ അഭിനയിച്ചത്. അന്നത്തെ തന്റെ നായകനെ സീരിയൽ സെറ്റിൽവെച്ചു കണ്ടപ്പോൾ എടുത്ത ചിത്രമാണ് രശ്മി സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. 

‘‘ഒരുപാട് കാലത്തിനുശേഷം എന്റെ ഹീറോയ്ക്കൊപ്പം. എനിക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള ഏറ്റവും സൗന്ദര്യമുള്ള നായകന്മാരിൽ ഒരാളാണ്. വളരെയധികം പിന്തുണ നൽകിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഭാര്യ പ്രീത എന്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണ്. താങ്കൾക്കൊപ്പം വീണ്ടും പ്രവർത്തിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. കാലം കടന്നുപോയതിനെക്കുറിച്ച് ആലോചിക്കുമ്പോൾ എനിക്ക് അദ്ഭുതം തോന്നുന്നു’’– ചിത്രം പങ്കുവെച്ച് രശ്മി കുറിച്ചു.

reshmi-soman-shiju-1

ഹൃദ്യമായ പ്രണയകഥ പറഞ്ഞ ചിത്രമായിരുന്നു ഇഷ്ടമാണ് നൂറുവട്ടം. 10–ാം ക്ലാസ് പൂർത്തിയായിരിക്കുന്ന സമയത്താണ് രശ്മി ഈ സിനിമയിൽ അഭിനയിക്കുന്നത്. സിനിമയിലെ ചില പാട്ടുകൾ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. രശ്മിയും ഷിജുവും ഇപ്പോൾ മിനിസ്ക്രീൻ രംഗത്ത് സജീവമാണ്.

English Summary : Actress Reshmi Soman with her first hero Shiju after a long time

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA