ADVERTISEMENT

ജീവിത വിജയം നേടുന്നവരെല്ലാം ചില ശീലങ്ങള്‍ ഉള്ളവരായിരിക്കും. ജീവിതശൈലിയുടെ ഭാഗമാക്കി മാറ്റിയ ചില ശീലങ്ങളായിരിക്കും അവരുടെ വിജയത്തിന്റെ ഘടകങ്ങളിലൊന്ന്.

നല്ല ശീലങ്ങൾ പിന്തുടരുക എന്നത് അൽപം കഠിനമാണ്. കാരണം തുടർച്ചയായി ചെയ്യുമ്പോഴോണ് ഒരു പ്രവൃത്തി ശീലമായി മാറുന്നത്. അതുകൊണ്ടു തന്നെ പലർക്കും വലിയ ഉത്സാഹത്തോടെ ആരംഭിക്കുന്ന കാര്യങ്ങൾ ഒരു ശീലമാക്കി മാറ്റാനാകുന്നില്ല. എങ്കിലും ആത്മാർഥമായി ശ്രമിച്ചാൽ നല്ല ശീലങ്ങളെ കൂടെക്കൂട്ടി മികച്ച ജീവിതശൈലി രൂപപ്പെടുത്താനാകും. അതിനായി ചെയ്യേണ്ട മൂന്നു കാര്യങ്ങൾ ഇതാ. 

∙ എളുപ്പമുള്ളത് ആദ്യം

എളുപ്പമുള്ള കാര്യങ്ങളിൽനിന്നു തുടങ്ങുക. കഠിനമായ കാര്യങ്ങളിൽനിന്നു തുടങ്ങുമ്പോൾ പെട്ടെന്ന് തളർന്നു പോകാൻ സാധ്യതയുണ്ട്. എളുപ്പം ചെയ്യാവുന്ന കാര്യങ്ങളാണെങ്കിൽ അവ നമ്മൾ ദിവസവും ചെയ്യുകയും പതിയെ ആത്മവിശ്വാസം വർധിക്കുകയും ചെയ്യും. അത് കൂടുതൽ ഊർജത്തോടെ മുന്നോട്ടു പോകാനും സഹായിക്കും. 

ഉദാഹരണത്തിന് വ്യായാമം ചെയ്യാനാണെങ്കിൽ ആദ്യ ദിവസം 10 മിനിറ്റ് ചെയ്യുക. എഴുത്താണെങ്കിൽ ഒരു ദിവസം അഞ്ചു വരി എഴുതുക. ദിവസങ്ങൾ പിന്നിടുംതോറും അത് വർദ്ധിപ്പിക്കാം. എല്ലാ കാര്യങ്ങളും ആദ്യ ദിവസം തന്നെ ശരിയാകും എന്ന ചിന്ത മാറ്റി വെയ്ക്കുക. ഒറ്റ ദിവസം കൊണ്ട് ഫിറ്റ്നസ് മെച്ചപ്പെടുത്താനോ ഒരു ബുക്ക് എഴുതി തീർക്കാനോ സാധിക്കില്ല. എല്ലാത്തിനും അത് ആവശ്യപ്പെടുന്ന സമയവും അധ്വാനവും ആവശ്യമാണ്. തുടക്കം എപ്പോഴും ചെറുതിലാകണം. അങ്ങനെ തുടങ്ങി നല്ല കാര്യങ്ങൾ ശീലമാക്കി മാറ്റാം.

∙ കാരണം മനസ്സിലാക്കുക

എല്ലാം തുടങ്ങാൻ കാണിക്കുന്ന ആവേശം ഒരോ ദിവസം കഴിയും തോറും കുറഞ്ഞ് വരുന്നതാണ് പലരും നേരിടുന്ന പ്രശ്നം. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നു സ്വയം ചോദിക്കണം. അതു മനസ്സിലാക്കി പ്രശ്നങ്ങൾ പരിഹരിച്ച് ഉത്സാഹത്തിന്റെ പഴയ ട്രാക്കിലേക്ക് തിരിച്ചെത്തണം.

ചിലയാളുകൾക്ക് വ്യായാമം ചെയ്യാൻ ഇഷ്ടമായിരിക്കും എന്നാൽ വീട്ടിൽ നിന്ന് ജിമ്മിലേക്കുള്ള യാത്ര ഇഷ്ടപ്പെടണമെന്നില്ല. അതുകൊണ്ട് വ്യായാമം  മുടങ്ങിപ്പോകുന്നു. ഇത്തരം സന്ദർഭങ്ങളിൽ വീട്ടിലിരുന്ന് ചെയ്യാവുന്ന വ്യായാമ രീതിയിലേക്ക് മാറാം. അല്ലെങ്കിൽ വീട്ടിൽ ഒരു ചെറിയ ജിം ഒരുക്കാം. ഇങ്ങനെ വ്യായാമം ചെയ്യുക എന്നത് ഒരു ശീലമാക്കി മാറ്റാം. 

യഥാർഥ കാരണങ്ങളെ കണ്ടെത്താൻ പ്രശ്നങ്ങളെ കൃത്യമായി വിശകലനം ചെയ്യേണ്ടതുണ്ട്. പരിഹാരങ്ങൾ സ്വയം കണ്ടുപിടിച്ച് മുന്നോട്ടു പോകണം.

∙ പരാജയങ്ങളിൽ പതറാതെ മുന്നോട്ട്   

നാം എന്ത് കാര്യം ചെയ്യുമ്പോഴും പരാജയപ്പെടാനുള്ള സാധ്യതയുണ്ട്. പരാജയപ്പെടാതെ നമുക്കൊരിക്കലും വിജയത്തിന്റെ മധുരം ആസ്വദിക്കാനാവില്ല എന്നു മനസ്സിലാക്കണം. തെറ്റുകള്‍ തിരുത്തി മികച്ച പദ്ധതികൾ തയ്യാറാക്കി മുന്നോട്ട് പോകുകയാണു വേണ്ടത്. 

പുതിയ കാര്യങ്ങൾ ചെയ്യുമ്പോൾ തെറ്റുകൾ സംഭവിക്കാൻ ഇടയുണ്ട്. ഇതൊരു സ്വാഭാവികമായ കാര്യമാണ്. എന്നാൽ അതിനെ പരാജയമായി കണ്ടാൽ മുന്നോട്ട് പോകുക സാധ്യമല്ല. ഇത്തരക്കാർക്ക് ജീവിതത്തിൽ മികച്ച ശീലങ്ങൾ വളര്‍ത്തിയെടുക്കാനോ വിജയിക്കാനോ സാധിക്കില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com