മലൈക അറോറയ്ക്ക് മുൻ ഭർത്താവിന്റെ സമ്മാനം ; ചിത്രം പങ്കുവച്ച് താരം, അഭിനന്ദിച്ച് സോഷ്യൽ ലോകം

malaika-arora-got-a-gift-from-ex-husband-arbaaz-khan
SHARE

മുൻ ഭർത്താവ് അർബാസ് ഖാൻ നൽകിയ സമ്മാനത്തിന്റെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ച് ബോളിവുഡ് താരം മലൈക അറോറ. മാമ്പഴമാണ് അര്‍ബാസ് മലൈകയ്ക്ക് സമ്മാനിച്ചത്. ഇതിന് നന്ദി അറിയിച്ച് ഇൻസ്റ്റഗ്രാമിൽ മലൈക സ്റ്റോറി പങ്കുവയ്ക്കുകയായിരുന്നു. 

mangos

വിവാമോചനത്തിനുശേഷവും സൗഹൃദം കാത്തുസൂക്ഷിക്കുന്ന ഇരുവരെയും അഭിനന്ദിച്ച് ആരാധകർ രംഗത്തെത്തി. മാതൃകാപരമായ പെരുമാറ്റം എന്നാണ് പലരും അഭിപ്രായപ്പെട്ടത്. 

2017 ലാണ് 19 വർഷം നീണ്ട ദാമ്പത്യം അർബാസും മലൈകയും അവസാനിപ്പിച്ചത്. 18 കാരൻ അർഹാനാണ് ഇവരുടെ മകൻ. അർബാസ് ഖാൻ മോഡല്‍ ജിയോർജിയ അൻഡ്രാനിയുമായി പ്രണയത്തിലാണ്. മലൈകയും ബോളിവുഡ് താരം അർജുൻ കപൂറുമായുള്ള പ്രണയം ഗോസിപ്പുകോളങ്ങളിലെ ചൂടൻ വാർത്തകളിൽ ഒന്നാണ്.

English Summary : Malaika Arora got Gift From Ex-Husband Arbaaz Khan 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒടുവിൽ കാട്ടുപന്നി തോറ്റു, തോമസ് ജയിച്ചു

MORE VIDEOS
FROM ONMANORAMA