‘കൈലാസേട്ടന് അസുഖം ഭേദമായി, അദ്ദേഹം വീട്ടിലെത്തി’ ; പ്രാർഥനകൾക്ക് നന്ദി അറിയിച്ച് താരം

HIGHLIGHTS
  • ഭഗവത് കൃപയാൽ അനുഗ്രഹീതമായ ദിനം
actor-kailasnath-discharged-from-hospital-aftrer-treatment-for-non-alcoholic-liver-cirrhosis
SHARE

നോൺ ആൽക്കഹോളിക്ക് ലിവർ സിറോറിസിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രശസ്ത സീരിയൽ താരം കൈലാസ് നാഥ് രോഗമുക്തി നേടി വീട്ടിൽ തിരിച്ചെത്തി. രോഗം മൂർച്ഛിച്ച്  ഗുരുതരാവസ്ഥയിലായ കൈലാസ്നാഥ് 20 ദിവസത്തെ ചികിത്സയ്ക്കുശേഷമാണ് ആശുപത്രി വിട്ടത്. കൈലാസ് നാഥിന്റെ സുഹൃത്ത് സുരേഷ് കുമാർ രവീന്ദ്രനാണ് ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ചത്. 

സുരേഷ് കുമാർ രവീന്ദ്രന്റെ കുറിപ്പ് :

കൈലാസേട്ടന് അസുഖം ഭേദമായി, അദ്ദേഹം വീട്ടിലെത്തി. ആ ഒരു ചെറിയ ചാലഞ്ചിൽ പങ്കെടുത്ത്, അദ്ദേഹത്തിന് എല്ലാവിധ സ്നേഹവും പിന്തുണയും അറിയിച്ച എന്റെ പ്രിയ സുഹൃത്തുക്കളോട് നന്ദി പറഞ്ഞ് അതിന്റെ വില കളയുന്നില്ല. ഒരുപാട് സന്തോഷം, ഒരുപാടൊരുപാട് സ്നേഹം.

കൈലാസേട്ടന്റെ വാക്കുകൾ :

ഭഗവത് കൃപയാൽ അനുഗ്രഹീതമായ ദിനം.

സുമനസ്സുകളുടെ പ്രാർത്ഥനയുടെയും അനുഗ്രഹത്തിന്റെയും പിന്തുണയുടെയും ഫലമായി, ദുരിത പൂരിതമായ 20 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ഈശ്വരാനുഗ്രഹത്താൽ സന്തോഷമായി ഇന്ന് വീട്ടിലേക്ക് മടങ്ങുന്നു. തുടർന്നും എല്ലാവരുടേയും പ്രാർത്ഥനകളും അനുഗ്രഹവും ഉണ്ടാകണേ..വാക്കുകൾക്കതീതമായ നന്ദിയും കടപ്പാടും കൃതജ്ഞതയും എല്ലാവരേയും അറിയിക്കുന്നു.

English summary: Actor Kailasnath discharged from hospital after treatment for non alcoholic liver cirrhosis

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മുത്തച്ഛനാണ് അരവിന്ദിന്റെ ഹീറോ | ഓട്ടിസം സ്വാഭിമാന ദിനം | Manorama Online

MORE VIDEOS
FROM ONMANORAMA