പ്രണയത്തേക്കാൾ വിലയുണ്ട് ജീവന്; അറിയേണ്ട കാര്യങ്ങൾ

this-is-how-overcome-love-failure-and-return-to-life
Image Credits : Ermolaev Alexander/ Shutterstock.com
SHARE

അഗാധമായ പ്രണയത്തിനു വിള്ളൽ വീഴുമ്പോൾ വേദനയുണ്ടാകും. അത് സ്വാഭാവികമാണ്. എന്നാല്‍ ഇതിന്റെ പേരിൽ ജീവൻ കളയുകയോ, ജീവൻ എടുക്കുകയോ ചെയ്യുന്നത് മാനസിക പ്രശ്നമാണ്. 

പ്രണയം നഷ്ടമായതു കൊണ്ട് ജീവിതം ഇല്ലാതാകുന്നില്ല. എന്നാൽ പകയും നിരാശയും തലച്ചോറിൽ നിറയുമ്പോൾ ചിന്താശേഷി നഷ്ടമാകുന്നു. പ്രണയം പിടിച്ചു വാങ്ങാനാവുന്ന ഒന്നല്ല. ബന്ധം എപ്പോൾ വേണമെങ്കിൽ അവസാനിപ്പിക്കാൻ ഏതൊരു വ്യക്തിക്കും സ്വാതന്ത്ര്യമുണ്ട്. എന്നാൽ ഇതൊന്നും ചിന്തിക്കാതെ ജീവിതം അവസാനിപ്പിക്കാൻ ഒരുങ്ങുന്നു.

ഒന്നു ശാന്തമായിരുന്നു ചിന്തിച്ചാൽ, മാനസികമായി തയ്യാറെടുത്താൽ ജീവിതത്തിലേക്ക് തിരിച്ചു വരാം. പ്രേമനൈരാശ്യത്തിൽ നിന്നു പുറത്തുകടക്കാൻ ഒരുപാട് വഴികളുണ്ട്. അതിൽ ചിലത് ഇതാ.

∙ കര‍ഞ്ഞു തീർക്കൂ

വികാരങ്ങളില്ലാത്ത യന്ത്രമല്ല മനുഷ്യൻ. ഇത്തരം സാഹചര്യങ്ങളിൽ വളരെയധികം ദുഃഖം തോന്നും. കരയാൻ തോന്നും, മറ്റാരോടെങ്കിലും വേദന പങ്കുവയ്ക്കാൻ തോന്നും. ഇതൊന്നും ചെയ്യാതെ എല്ലാം മനസ്സിലിട്ട് ചിന്തിച്ചു പെരുപ്പിക്കുന്നത് കടുത്ത മാനസിക സമ്മർദ്ദത്തിലേക്കാണു നയിക്കുക. അതിലൂടെ അനാവശ്യ ചിന്തികൾ ജനിക്കും.

ഹൃദയം തുറന്നു കരയുക. ആശ്വാസം ലഭിക്കാൻ ഇതിലും മികച്ച മാർഗമില്ല. ഇങ്ങനെ വേദന അനുഭവിച്ച് തീർക്കുക. 

∙ സുഹൃത്തുക്കളോട് സംസാരിക്കാം

സുഹൃത്തുക്കളോടു കാര്യം തുറന്നു പറയുക. വിഷമതകൾ പങ്കുവെയ്ക്കുക. തീർച്ചയായും അവർ ആശ്വസിപ്പിക്കും. അവര്‍ ഒപ്പമുണ്ടെന്നു പറയും. ആ വാക്കുകൾ കരുത്തേകും. ജീവിതത്തിൽ ഒപ്പമുള്ളവരുടെ മുഖം മനസ്സിൽ ഓർക്കുക. 

∙ ചെറിയൊരു യാത്ര ആവാം

ചെറിയൊരു ഇടവേള എടുക്കുക. ഒരു മാറ്റം ആവശ്യമാണ്. യാത്രയാണ് നല്ലത്. സുഹൃത്തുക്കള്‍ ഒപ്പമുണ്ടെങ്കിൽ പ്രക‍ൃതിസുന്ദരവും ശാന്തവുമായ സ്ഥലങ്ങളോ ബീച്ചോ ട്രക്കിങ് മേഖലകളോ തിരഞ്ഞെടുക്കുക. ഒറ്റയ്ക്കുള്ള യാത്രയാണെങ്കിൽ എപ്പോഴും തിരക്കുപിടിച്ച സ്ഥലങ്ങൾ തിരഞ്ഞെടുക്കുക. ചുറ്റിലും സദാസമയം ആളുകളുള്ള, ബഹളമുള്ള സ്ഥലങ്ങൾ. അനാവശ്യ ചിന്തകൾ ഒഴിവാക്കാന്‍ ഇതു സഹായിക്കും. ഭൂമിയിൽ ആദ്യമായി എത്തിയ മനുഷ്യനെപ്പോലെ ആ യാത്ര ആസ്വദിക്കുക.

∙ ചിന്തകളോടു പറയൂ ‘നോ’

വെറുതെ കിടക്കുക, ഒറ്റയ്ക്കിരിക്കുക ഇതെല്ലാം ഒഴിവാക്കുക. നൈരാശ്യം തുളുമ്പുന്ന ചിന്തകൾ അന്നു പൊട്ടികരഞ്ഞപ്പോൾ അവസാനിപ്പിച്ചതാണ്. ‘എന്നെ വേണ്ടാത്തവരെ എനിക്കും വേണ്ട, സ്നേഹിക്കുന്നവർ എനിക്ക് ഒപ്പമുണ്ട് എന്നു മനസ്സിനെ ബോധ്യപ്പെടുത്തുക.

∙ ഇനി പിന്തുടരരുത്

നിങ്ങളെ വിട്ടു പോയി, എന്നാൽ അവർ ഇപ്പോൾ എന്തു ചെയ്യുകയായിരിക്കും എന്നറിയാനുള്ള ആകാംക്ഷ ഉണ്ടാകും. ഇതിനായി സമൂഹമാധ്യമങ്ങള്‍ നിരീക്ഷിക്കുകയോ, സുഹൃത്തുക്കളോടു തിരക്കാനോ  ശ്രമിക്കും. ഇത് പൂർണമായി ഒഴിവാക്കണം. പ്രണയിച്ചിരുന്ന ആൾ ദുഃഖത്തിലോ സന്തോഷത്തിലോ ആയിരിക്കാം. അയാൾ കൂട്ടുകാർക്കൊപ്പം യാത്ര ചെയ്യുകയാവാം, കുടുംബത്തിനൊപ്പം സമയം ചെലവിടുകയാവാം. അതെന്തായാലും നിങ്ങളെ ബാധിക്കുന്ന വിഷയമല്ല.

∙ എന്തെങ്കിലും ചെയ്യൂ സുഹൃത്തേ

വെറുതെ ഇരിക്കരുത്. എപ്പോഴും എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കുക. ആ സമയത്ത് അതിൽ മാത്രം ശ്രദ്ധ ചെലുത്തുക. പുതിയ കാര്യങ്ങള്‍ ചെയ്ത് വിജയിക്കുക. ഈ അവസരത്തിൽ അതു മനസ്സിന് പ്രത്യേക സുഖവും സന്തോഷവും നൽകും.

∙ ബ്രൈക്ക് അപ്പ്, ക്ലീൻ അപ്പ്

അവരുടെ ഓർമകൾ നിലനിർത്തുന്നതൊക്കെ ഉപേക്ഷിക്കുക. സമ്മാനങ്ങൾ, ചിത്രങ്ങൾ, മെസേജുകൾ എല്ലാം. അവരുെട പേര് ഉപയോഗിച്ചുള്ള പാസ്‌വേർഡുകൾ ഉണ്ടെങ്കിൽ മാറ്റുക. മൊബൈൽ നമ്പർ ഡിലീറ്റ് ചെയ്യൂ. പിരിയുക എന്നത് പൂർണമായിരിക്കണം.

ഭാവിയിൽ എവിടെയെങ്കിലും വച്ചു കാണുകയാണെങ്കിൽ തന്നെ ഒളിച്ചോടരുത്. ദേഷ്യമോ സങ്കടമോ ആവശ്യമില്ല. കൂളായി സംസാരിക്കുക. മാന്യമായി പെരുമാറുക.

∙ നല്ല സുഹൃത്തുക്കളേ ഇതിലേ

ആളുകളിൽ നിന്ന് അകന്നു മാറരുത്. എന്നാൽ നമുക്ക് പോസറ്റീവ് ഊർജം നൽകുന്ന സുഹൃത്തുക്കളുമായി മാത്രം ഇടപഴുകാൻ ശ്രദ്ധിക്കുക. തമാശകൾ പറയുന്ന, വേദനയിൽ ഒപ്പം നിൽക്കുന്ന, നല്ല വശങ്ങൾ മാത്രം കാണുന്ന സുഹൃത്തുക്കളും വ്യക്തികളുമായി സമയം ചെലവിടുക.

∙ വേറെ തുടങ്ങി കളയാം

ഒരു പ്രതികാരമെന്നോണം വേെറ പ്രണയബന്ധം തുടങ്ങാനും ശ്രമിക്കുന്നവരുണ്ട്. പുതിയ ഒരാൾ കടന്നു വന്നാൽ തന്നെ ഉപേക്ഷിച്ച ആളെ തോൽപ്പിച്ചു ‌എന്നൊക്കെയുള്ള ചിന്തകൾ ഉണ്ടാകും. എന്നാൽ സമയമെടുക്കുക. അതിലും മികച്ച മരുന്നില്ല. ആദ്യം മനസ്സിന് ശാന്തിയും സമാധാനവും ലഭിക്കട്ടേ. 

English Summary : ways to overcome love Failure

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA