‘ആരോടെങ്കിലും മനസ്സ് തുറന്നിരുന്നെങ്കിൽ...’; രമേശ് വലിയശാലയുടെ മരണത്തിൽ വേദന പങ്കുവച്ച് മനോജ് നായർ

actor-manoj-nair-shared-memories-about-ramesh-valiyasala
രമേശ് വലിയശാല, മനോജ് നായർ
SHARE

രമേശ് വലിയശാലയുടെ വിയോഗത്തിൽ വേദന പങ്കുവച്ച് നടനും സഹപ്രവർത്തകനുമായ മനോജ് നായർ. രമേശിന്റെ വിയോഗം ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. ആരോടെങ്കിലും രമേശ് മനസ്സു തുറന്നിരുന്നെങ്കിൽ ഞങ്ങൾ ഇന്ന് അനുഭവിക്കുന്ന വേദന ഒഴിവാക്കാമായിരുന്നു. ഒന്നിച്ചു പങ്കിട്ട നിമിഷങ്ങൾ ഒരിക്കലും മറക്കില്ല എന്നും മനോജ് നായർ സമൂഹമാധ്യമത്തിൽ കുറിച്ചു. 

മനോജ് നായരുടെ കുറിപ്പ് വായിക്കാം; 

എന്തിനാ പ്രിയപ്പെട്ട രമേശേ.... ആരോടും ഒരു വാക്കു പോലും പറയാതെ വിലയേറിയ ഈ ജീവിതം വലിച്ചെറിഞ്ഞ് പോയത്...?!

കഴിവുള്ളൊരു അഭിനേതാവ്. നല്ല വ്യക്തിത്വം, നല്ല മനസ്സിന്റെ ഉടമ. അതാണ് എന്റെ സഹപ്രവർത്തകനായ സീരിയൽ നടൻ രമേശ് വലിയശാല. നിന്റെ വിയോഗം എനിക്കിപ്പോഴും വിശ്വസിക്കുവാനാകുന്നില്ല..!!! ആരോടെങ്കിലും രമേശ് ഒന്ന് മനസ്സു തുറന്നിരുന്നെങ്കിൽ ഞങ്ങൾ ഇന്നനുഭവിക്കുന്ന ഈ വേദന ഒഴിവാക്കാമായിരുന്നു. പക്ഷേ നീ അതു ചെയ്തില്ല. നിന്റെ കറ കളഞ്ഞ ചിരിയും തമാശകളും ഒരുമിച്ച് പങ്കിട്ട നിമിഷങ്ങളും ഒരിക്കലും മറക്കില്ല. ആദരാജ്ഞലികൾ.

English Summary : Actor Manoj Nair about Ramesh Valiyasala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA