‘മനസ്സിലാകുന്നില്ലല്ലോ, ഒന്നും അറിയുന്നില്ലല്ലോ’; രമേശ് വലിയശാലയുടെ വിയോഗം വിശ്വസിക്കാനാവാതെ സഹതാരങ്ങൾ

serial-actor-ramesh-valiyasala-death
സീമ ജി.നായർ, രമേശ് വലിയശാല, കിഷോർ സത്യ
SHARE

നടൻ രമേശ് വലിയശാലയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് സുഹൃത്തുക്കളും സഹപ്രവർത്തകരും. എപ്പോഴും സന്തോഷത്തോടെ കണ്ടിരുന്ന വ്യക്തി മരണത്തിലേക്ക് നടന്നടുത്തത് എന്തിനെന്ന് അറിയില്ലെന്നാണ് എല്ലാവരുടെയും പ്രതികരണം. 

എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നു മനസ്സിലാകുന്നില്ല എന്നാണ് നടി സീമ ജി.നായർ സമൂഹമാധ്യമത്തിൽ കുറിച്ചത്. ‘‘നമ്മൾ കുറച്ചു നാളുകൾക്ക് മുൻപ് സംസാരിച്ചപ്പോഴും ഒരുപാട് സന്തോഷത്തോടെ ആയിരുന്നല്ലോ സംസാരിച്ചത്.. പിന്നെ തിരക്ക് പിടിച്ച വർക്കുകൾക്ക് ഇടയിലും ആയിരുന്നു. ഇത്ര പെട്ടെന്നു ഇങ്ങനെ സംഭവിക്കാൻ എന്താ, മനസ്സിലാകുന്നില്ലല്ലോ. ഒന്നും അറിയുന്നില്ലല്ലോ.’’ – സീമ കുറിച്ചു.

‘‘എന്തിന് അദ്ദേഹം ഇത് ചെയ്തു എന്നു മനസ്സിലാകുന്നില്ല. രണ്ട് ദിവസം മുമ്പ് വരെ വരാല്‍ എന്ന സിനിമയിൽ അഭിനയിക്കുകയായിരുന്നു. വളരെ ഹാപ്പിയായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. അതിനു ശേഷം എന്തു സംഭവിച്ചുവെന്ന ആർക്കും അറിയില്ല. രണ്ടോ മൂന്നോ വർഷം മുമ്പാണ് അദ്ദേഹത്തിന്റെ ഭാര്യ മരിച്ചത്. ഒരു മകനുണ്ട്. ഭാര്യയുടെ മരണ ശേഷം അദ്ദേഹം മറ്റൊരു വിവാഹം കഴിച്ച് ജീവിക്കുകയായിരുന്നു. കുടുംബജീവിതവും കരിയറുമൊക്കെ വളരെ ഹാപ്പിയായി മുന്നോട്ടു പോകുന്നു എന്നാണ് ഞാൻ അറിഞ്ഞത്. ഇപ്പോൾ ഇങ്ങനെ ചെയ്യാൻ എന്താണ് കാരണം എന്നറിയില്ല. ആരോടും അങ്ങനെയൊന്നും ഷെയർ ചെയ്തിട്ടില്ല’’ – നടൻ സാജൻ സൂര്യ ‘വനിത ഓൺലൈനോട്’ പറഞ്ഞു.

‘രമേശേട്ടാ, വിശ്വസിക്കാനാവുന്നില്ല.  ഒത്തിരി സങ്കടം’ എന്നായിരുന്നു നടൻ കിഷോർ സത്യ സമൂഹമാധ്യമത്തിൽ കുറിച്ചത്. 

ലൊക്കേഷനിൽ നിന്ന് പൂർണ സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങിയെത്തിയ രമേശ് കഴിഞ്ഞ ദിവസം രാത്രിയോടെയാണ് വീടിനുള്ളിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത് എന്നറിയുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

നാടകത്തിലൂടെ കലാരംഗത്ത് എത്തിയ രമേശ് വലിയശാല മലയാള സീരിയില്‍ രംഗത്തെ ഏറ്റവും തിരക്കുള്ള നടൻമാരില്‍ ഒരാളായിരുന്നു. 22 വര്‍ഷത്തോളമായി സീരിയല്‍ രംഗത്ത് സജീവമാണ്. മോഡല്‍ സ്‍കൂളിലാണ് വിദ്യാഭ്യാസം. തിരുവനന്തപുരം ആര്‍ട്‍സ് കോളേജില്‍ പഠിക്കവെയാണ് നാടകത്തില്‍ സജീവമായത്. സംവിധായകൻ ഡോ. ജനാര്‍ദനൻ അടക്കമുള്ളവരുടെ ഒപ്പമായിരുന്നു നാടകപ്രവര്‍ത്തനം. കോളജ് പഠനത്തിന് ശേഷം മിനിസ്‍ക്രീനിന്റെയും ഭാഗമായി.

English Summary : Actor Ramesh Valiyasala found dead

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA