കർവാ ചൗത് ചിത്രങ്ങളുമായി ശിൽപ ഷെട്ടി; കുന്ദ്രയെവിടെ? വിവാഹമോചന വാർത്തകൾക്ക് മറുപടി?

shilpa-shetty-1
(ഇടത്) കർവാ ചൗത് ആശംസകൾ നേർന്ന് ശിൽപ പങ്കുവച്ച ചിത്രം, (വലത്) മുൻ വർഷത്തെ കർവാ ചൗത് ചടങ്ങിൽ കുന്ദ്രയ്ക്കൊപ്പം ശിൽപ
SHARE

രാജ് കുന്ദ്രയുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കുന്നുവെന്ന അഭ്യൂഹങ്ങൾ തുടരുന്നതിനിടെ കർവാ ചൗത് ആഘോഷങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ച് നടി ശിൽപ ഷെട്ടി. ഭർത്താവിന്റെ ദീർഘായുസ്സിന് വേണ്ടിയുള്ള ഉപവാസം ഉൾപ്പടുന്ന ആഘോഷമാണ് കർവ് ചൗത്. കർവ് ചൗത്ത് ആഘോഷിച്ചതിലൂടെ ശിൽപയും കുന്ദ്രയും വേർപിരിയുന്നു എന്നു പ്രചരിപ്പിച്ചവർക്കുള്ള മറുപടിയാണ് താരം നൽകിയത് എന്നാണ് ആരാധകരുടെ വാദം. 

ശിൽപയും കുന്ദ്രയും എല്ലാ വർഷവും കർവാ ചൗത് ഗംഭീരമായി ആഘോഷിക്കാറുണ്ട്. പക്ഷേ നീലച്ചിത്ര നിർമാണ കേസിൽ കുന്ദ്ര അറസ്റ്റിലായതോടെ കടുത്ത പ്രതിസന്ധികളാണ് കുടുംബത്തിന് നേരിടേണ്ടി വന്നത്. അറസ്റ്റിലായതിനു പിന്നാലെ കുന്ദ്രയ്ക്കെതിരെ പീഡന ആരോപണം ഉൾപ്പടെ ഉയർന്നിരുന്നു. ഇതോടെയാണ് ശിൽപ വിവാഹബന്ധം അവസാനിപ്പിക്കുന്നതായി അഭ്യൂഹങ്ങൾ പരന്നത്. ഇരുവരും ഇപ്പോൾ ഒന്നിച്ചല്ല താമസം എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കർവാ ചൗത് ആഘോഷിക്കുകയും ചിത്രങ്ങൾ ശിൽപ പങ്കുവയ്ക്കുകയും ചെയ്തത്. കുന്ദ്രയുടെ അമ്മ അയച്ചു കൊടുത്ത സമ്മാനങ്ങളുടെ ചിത്രവും ഇക്കൂട്ടത്തിലുണ്ടായിരുന്നു.

എന്നാൽ മുൻ വർഷങ്ങളിലേതുമായി താരതമ്യം ചെയ്യുമ്പോൾ ആഘോഷങ്ങൾക്ക് പകിട്ട് പോരെന്നും കുന്ദ്രയെ ഒരിടത്തും കണ്ടില്ലെന്നുമാണ് ചിലരുടെ നിരീക്ഷണം. ഇതു ബന്ധത്തിൽ വിള്ളൽ വീണതിന്റെ സൂചനയാണെന്നും ഇവർ വ്യാഖ്യാനിക്കുന്നു. ശിൽപയുടെ ഉപവാസം കുന്ദ്ര അവസാനിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ വർഷത്തെ കർവാ ചൗത് ദിനത്തിൽ പങ്കുവച്ചിരുന്നു. അന്ന് ശിൽപയ്ക്കൊപ്പം കുന്ദ്ര ഉപവസിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത്തവണ അതൊന്നും ഉണ്ടായില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.

ജാമ്യത്തിലിറങ്ങിയശേഷം കുന്ദ്ര വെള്ളിവെളിച്ചത്തിൽ നിന്നു മാറി നിൽക്കുകയാണ്. സമൂഹമാധ്യമങ്ങളിലും ഇപ്പോൾ സജീവമല്ല. എന്തായാലും താരദമ്പതികളുടെ ജീവിതത്തിൽ എന്തു സംഭവിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകർ. 

English Summary: Shilpa Shetty celebrates Karwa Chauth and shared some images

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS