ഭാര്യയ്ക്ക് കാമുകനെ പിരിയാനാകില്ല, വിവാഹം നടത്തി ഭർത്താവ്; സംഭവം യുപിയിൽ

man-gets-wife-married-to-her-lover
Image Credits : Manish Jaisi / Shutterstock.com
SHARE

ഭാര്യയുടെയും കാമുകന്റെയും വിവാഹം നടത്തി ഭര്‍ത്താവ്. ഭാര്യ കോമളിന് തന്നെ അംഗീകരിക്കാനാവില്ലെന്നു മനസ്സിലായതോടെയാണു കാമുകൻ പിന്റുവുമായുള്ള വിവാഹത്തിന് പങ്കജ് ശർമ എന്ന യുവാവ് മുൻകയ്യെടുത്തത്. ഉത്തർപ്രദേശിലെ കാൺപുരിലാണ് സംഭവം. 

2021 മേയിൽ ആയിരുന്നു പങ്കജിന്റെയും കോമളിന്റെയും വിവാഹം. എന്നാൽ കോമൾ പങ്കജിനോട് സംസാരിക്കാൻ പോലും തയാറായില്ല. ഇങ്ങനെ മാസങ്ങൾ പിന്നിട്ടതോടെ പങ്കജ് കോമളിന് ധൈര്യം പകരുകയും കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുകയും ചെയ്തു. പിന്റു എന്നൊരാളുമായി പ്രണയത്തിലാണെന്നും മറ്റൊരാളെ ഭർത്താവുമായി അംഗീകരിക്കാൻ സാധിക്കില്ല എന്നും കോമൾ തുറന്നു പറഞ്ഞു.

പങ്കജ് ഇക്കാര്യം കോമളിന്റെ മാതാപിതാക്കളെയും മറ്റു ബന്ധുക്കളെയും അറിയിച്ചു. അവർ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും കോമള്‍ വഴങ്ങിയില്ല. തുടർന്ന് ആശ ജ്യോതി സെന്ററിലും ഗാർഹിക പീഡന വിരുദ്ധ സെല്ലിലും വിവരം എത്തി. ഇതോടെ പങ്കജ്, കോമൾ, പിന്റു, ഇവരുടെ ബന്ധുക്കൾ എന്നിവർ തമ്മിൽ ചർച്ചയ്ക്ക് വഴിയൊരുങ്ങി.

പിന്റുവിനൊപ്പം ജീവിക്കണമെന്ന തീരുമാനത്തിൽ കോമൾ ഉറച്ചു നിന്നതോടെ, ഇവരുടെ വിവാഹം താൻ നടത്തുമെന്ന് പങ്കജ് പറയുകയായിരുന്നു. വിവാഹത്തിന്റെ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകിയ പങ്കജ്, ഒരു വക്കീലിനെ ഇവർക്കു വേണ്ടി ചുമതലപ്പെടുത്തുകയും ചെയ്തു. ഒക്ടോബർ 30ന് ആയിരുന്നു പിന്റുവിന്റെയും കോമളിന്റെയും വിവാഹം. ഇരുവരുടെയും അടുത്ത ബന്ധുക്കൾ ചടങ്ങിൽ പങ്കെടുത്തു. 

English Summary : UP Man Gets Wife Married to Her Lover Five Months After Own Wedding

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA