തലമുടി കാൻസർ രോഗികൾക്ക് ദാനം ചെയ്ത് മാധുരിയുടെ മകൻ

madhuri-dixit-son-donate-his-hair-to-cancer-patients
SHARE

കാൻസർ രോഗികൾക്കായി തന്റെ തലമുടി ദാനം ചെയ്ത് മാധുരി ദീക്ഷിത്തിന്റെ മകൻ റയാൻ. ദേശീയ കാൻസർ ബോധവത്കരണ ദിനമായ നവംബർ 7ന് ആണു റയാന്റെ മാതൃകാ പ്രവൃത്തി. ദാനം ചെയ്യുമ്പോൾ മുടിക്ക് നീളം വേണമെന്നതിനാൽ രണ്ടു വര്‍ഷമായി റയാൻ മുടി വെട്ടിച്ചിരുന്നില്ല. മാധുരിയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. 

‘‘എല്ലാ നായകന്മാരും തൊപ്പി ധരിക്കാറില്ല. പക്ഷേ എന്റെ ഹീറേ ധരിക്കും. 

ദേശീയ കാൻസർ ദിനത്തോട് അനുബന്ധിച്ച് വളരെ സവിശേഷമായ ഒരു കാര്യം നിങ്ങളോടു പങ്കുവയ്ക്കാനുണ്ട്. കീമോയ്ക്ക് ശേഷം ചിലരെ കാണുമ്പോൾ റയാന്റെ ഹൃദയം തകരും. മറ്റുള്ള ബുദ്ധിമുട്ടുകൾക്കൊപ്പം അവരുടെ മുടിയും പോകുന്നതാണ് അവനെ വേദനിപ്പിക്കുന്നത്. അതുകൊണ്ട് കാൻസർ സൊസൈറ്റി വഴി മുടി ദാനം ചെയ്യാൻ അവൻ തീരുമാനിച്ചു. മാതാപിതാക്കൾ എന്ന നിലയിൽ അവന്റെ തീരുമാനം ഞങ്ങളെ വളരെയധികം സന്തോഷിപ്പിച്ചു. ആവശ്യമായ അളവിൽ മുടി വളർത്താൻ ഏതാണ്ട് 2 വർഷം വേണ്ടി വന്നു. ഒടുവിൽ ആ അവസാന ചുവടും വച്ചു.’’– റയാന്റെ മുടി മുറിയ്ക്കുന്ന വിഡിയോയ്ക്കൊപ്പം മാധുരി കുറിച്ചു.

മാധുരി ദീക്ഷിത്– ശ്രീറാം മാധവ് ദമ്പതികളുടെ ഇളയ മകനാണ് 16 കാരനായ റയാൻ. ശിൽപ ഷെട്ടി ഉൾപ്പടെ നിരവധി താരങ്ങൾ റയാനെ അഭിനന്ദിച്ച് കമന്റ് ചെയ്തിട്ടുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘പഞ്ചയുദ്ധം’ ജയിച്ചെത്തുമോ മോദി, ബിജെപി ?- എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA