ഞങ്ങൾക്ക് മക്കളില്ല; ആ വാർത്തകൾ വിഷമിപ്പിച്ചു: പ്രതികരിച്ച് അപ്സരയും ആൽബിയും

actress-apsara-and-alby-reacting-fake-news-about-their-life
SHARE

തങ്ങൾക്ക് ആദ്യ ബന്ധത്തിൽ കുട്ടികളുണ്ടെന്ന തരത്തിലുള്ള വാർത്തകൾ തെറ്റാണെന്ന് നടി അപ്സരയും ഭർത്താവ് ആല്‍ബി ഫ്രാൻസിസും. വിവാഹശേഷം തിരുവനന്തപുരത്തു സംഘടിപ്പിച്ച സത്കാരത്തിന് എത്തിയപ്പോഴായിരുന്നു ഇവർ മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചത്. 

‘അപ്സരയ്ക്ക് ഒരു പെൺകുട്ടിയുണ്ട്. ആ കുട്ടിയുമായാണ് ഇന്നലെ വിവാഹത്തിന് എത്തിയത്. ചടങ്ങുകള്‍ക്കിടെ ആ കുട്ടി പൊട്ടിക്കരഞ്ഞു എന്ന് ഒരു യൂട്യൂബ് ചാനലിൽ വാർത്ത വന്നിരുന്നു. അപ്സരയ്ക്ക് ഇതുവരെ മക്കളില്ല. ഇതെല്ലാം തെറ്റാണ്. ഈ വാർത്തകൾ ഞങ്ങളെ വിഷമിപ്പിച്ചു’’– ആൽബി പറഞ്ഞു. 

ചടങ്ങ് കഴിഞ്ഞ് ഫോൺ എടുത്തു നോക്കിയപ്പോഴാണ് ഇത്തരം വാർത്തകൾ കണ്ടത്. മോളുമായാണ് അപ്സര മണ്ഡപത്തിൽ വന്നത്. ആൽബിക്കും രണ്ടു മക്കളുണ്ട്. അൽബിയും അപ്സരയും സന്തോഷത്തിലാണ്. പക്ഷേ മക്കളെ ശ്രദ്ധിക്കുന്നില്ല. എന്തൊരു അമ്മയും അച്ഛനും ആണ്. എന്നിങ്ങനെ വളരെയധികം പ്രയാസപ്പെടുത്തുന്ന കാര്യങ്ങളാണ് വിഡിയോയിലുള്ളതെന്ന് അപ്സര പ്രതികരിച്ചു.

മിശ്ര വിവാഹം ആയതുകൊണ്ട് അതുമായി ബന്ധപ്പെടുത്തി വാർത്ത ചെയ്തവരുണ്ട്. തൃശൂരിലെ ആചാരമനുസരിച്ച് വിവാഹശേഷം വരന്റെ വീട്ടിലേക്ക് വധു വരുമ്പോൾ മാലയും കൊന്തയും അണിയിച്ചാണ് സ്വീകരിക്കുക. തലയിൽ റോസാപ്പൂവൂം മുല്ലപ്പൂവും വച്ചിരുന്നതിനാൽ തന്റെ അമ്മ നൽകിയ കൊന്ത അപ്സരയ്ക്ക് അണിയാനായില്ല. അതുകൊണ്ട് കൊന്ത കയ്യില്‍ പിടിച്ചു. എന്നാൽ അമ്മ കൊടുത്ത കൊന്ത കഴുത്തിലിടാൻ അപ്സര തയാറായില്ല എന്നാണു ചിലർ വാർത്ത കൊടുത്തത്. അപ്സര ഹിന്ദുവാണ് ആ വിശ്വാസം അനുസരിച്ചാണ് ജീവിക്കുക. താൻ ക്രിസ്ത്യാനി ആണ്. എന്നാൽ മതത്തിലൊന്നും വിശ്വസിക്കാത്ത ആളാണ്. അപ്പോൾ അങ്ങനെ ജീവിക്കുമെന്നും ആൽബി കൂട്ടിച്ചേർത്തു. 

നവംബർ 29ന് ചോറ്റാനിക്കരയിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. അപ്സര പ്രധാന വേഷത്തിലെത്തിയ ‘ഉള്ളത് പറഞ്ഞാൽ’ എന്ന സീരിയലിന്റെ സംവിധായകൻ ആൽബി ആയിരുന്നു. ഇക്കാലയളവിലെ സൗഹൃദമാണ് പ്രണയമായി വളർന്നത്. ഈ സീരിയലിലൂടെ അപ്സരയ്ക്ക് മികച്ച നടിക്കും ആൽബി മികച്ച സംവിധായകനുമുള്ള സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചു. നിലവിൽ സാന്ത്വനം സീരിയലിലെ ജയന്തി എന്ന കഥാപാത്രത്തെയാണ് അപ്സര അവതരിപ്പിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA