ദാമ്പത്യ പ്രശ്നങ്ങൾ വർധിക്കാൻ കോവിഡ് കാരണമായി: പഠനം

study-on-how-covid-affects-relationship-between-couples
Image Credits : Dragana Gordic / Shutterstock.com
SHARE

പങ്കാളികൾക്കിടയിൽ പ്രശ്നങ്ങളും മാനസികവും ശാരീരികവുമായ അകലവും വർധിക്കാൻ കോവിഡ് പ്രതിസന്ധി കാരണമായതായി അമേരിക്കയിലെ ‘സൈക്കോളജി ഓഫ് വയലൻസ്’ ജേർണലിൽ പ്രസിദ്ധീകരിച്ച പഠനം. പങ്കാളികൾക്കിടയിലെ വെറുപ്പ് ആറ് മുതൽ എട്ട് മടങ്ങുവരെ വർധിച്ചു. ഒന്നിച്ച് താമസിക്കുന്ന ദമ്പതിമാർക്കിടയിൽ ശാരീരികാതിക്രമം രണ്ടു മുതൽ 15 തവണയായി കൂടി. മാനസികാതിക്രമം 16 മുതൽ 96 വരെയും വർധിച്ചു.

ഇതൊരു വലിയ മാറ്റം ആണെന്നാണ് സൈക്കോളജി പ്രൊഫസറും ഗവേഷകനുമായ ഡൊമിനിക് പരറ്റ് പറയുന്നത്. ലോക്ഡൗൺ മൂലമുള്ള സമ്മർദം പങ്കാളിയോടുള്ള മോശം പെരുമാറ്റത്തിന് കാരണമായി. അപ്രതീക്ഷിതമായി ആളുകൾ കഠിനമായ സമ്മർദത്തിലേക്ക് എടുത്തെറിയപ്പെടുകയും അത് ബന്ധങ്ങളില്‍ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുകയുമായിരുന്നു. സാമ്പത്തിക പ്രതിസന്ധിയും പ്രധാന കാരണമാണ്. സർക്കാരുകൾ നടത്തിയ ദുരന്തനിവാരണ പാക്കേജുകളും മറ്റു സേവനങ്ങളുമാണ് പ്രശ്നങ്ങൾ ലഘൂകരിച്ചതെന്നും പരറ്റ് പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA